KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍പേ പറന്ന പക്ഷിയാണ് പി ഭാസ്കരനെന്ന് ഒ എന്‍ വി കുറുപ്പ്

മുന്‍പേ പറന്ന പക്ഷിയാണ് പി ഭാസ്കരനെന്ന് ഒ എന്‍ വി കുറുപ്പ്

Thriuvanathapuram_Bookfair_2013Day6_01വയലാര്‍ രാമവര്‍മ്മ, ഒ എന്‍ വി, പി ഭാസ്കരന്‍ എന്നിവരില്‍ മുന്‍പേ പറന്ന പക്ഷിയാണ് പി ഭാസ്കരനെന്ന് ഒ എന്‍ വി കുറുപ്പ് അനുസ്മരിച്ചു. കേരള സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേളയില്‍ ചേരാവള്ളി ശശി രചിച്ച പി ഭാസ്കരന്റെ ജീവചരിത്രം 'പി ഭാസ്കരന്‍' അദ്ദേഹത്തിന്റെ പത്നി ഇന്ദിരാ ഭാസ്കരനു നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു പി ഭാസ്കരന്‍. സ്വാതന്ത്ര്യസമരകാലത്ത് ത്രിവര്‍ണപതാക ഉയര്‍ത്തിയതിന്റെ പേരില്‍ അറസ്റ്റുചെയ്യാനെത്തിയ പോലീസുകാര്‍ക്കു മുന്നില്‍  ഞാനാണ് പി ഭാസ്കരന്‍ എന്നു പറഞ്ഞ് അദ്ദേഹം അറസ്റ്റുവരിക്കാനായി മുന്നോട്ടു വന്നു. ഞങ്ങള്‍ മൂന്നു കവികളില്‍ അദ്ദേഹത്തെപ്പോലെ യാതനകള്‍ അനുഭവിച്ച മറ്റൊരാളില്ല. പി ഭാസ്കരന്റെ പാട്ടിന്റെ മഹത്വം ഞങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒ എന്‍ വി കൂട്ടിച്ചേര്‍ത്തു.
Thriuvanathapuram_Bookfair_2013Day6_02
ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു. പി ഭാസ്കരനെ അനുസ്മരിച്ച്  ഗാനരചയിതാവ് ബിച്ചു തിരുമല സംസാരിച്ചു.  രാജീവ് ഗോപാലകൃഷ്ണന്‍ പുസ്തകത്തെ പരിചയപ്പെടുത്തി.  ചേരാവള്ളി ശശി മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ ഡോ. രാധിക സി നായര്‍ സ്വാഗതവും ബി പ്രസാദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പിന്നണിഗായകന്‍ ശ്രീറാമും അപര്‍ണ രാജീവും ചേര്‍ന്നവതരിപ്പിച്ച പി ഭാസ്കരനും കെ രാഘവനും ചേര്‍ന്നൊരുക്കിയ അനശ്വരഗാനങ്ങള്‍  കോര്‍ത്തിണക്കിയ ഗാനസന്ധ്യ കാണികള്‍ക്ക് നവ്യാനുഭവമായി മാറി.
വൈകിട്ട് 3 മണിക്ക് വൈദ്യുതി സുരക്ഷ എന്നി വിഷയത്തില്‍ നടന്ന സെമിനാറും നടന്നു. കെ എസ് ഇ ബി സുരക്ഷാവിഭാഗത്തിലെ ഷീല എം ഡാനിയല്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു.
Thriuvanathapuram_Bookfair_2013Day6_03