KERALA STATE INSTITUTE OF CHILDREN'S LITERATURE

കേസരി ബാലസകൃഷ്ണപ്പിള്ള സമാനതകളില്ലാത്ത സര്‍ഗ്ഗപ്രതിഭ - മന്ത്രി വി എസ് ശിവകുമാര്‍

കേസരി ബാലസകൃഷ്ണപ്പിള്ള സമാനതകളില്ലാത്ത സര്‍ഗ്ഗപ്രതിഭ - മന്ത്രി വി എസ് ശിവകുമാര്‍

Thriuvanathapuram_Bookfair_2013Day7_25

സമാനതകളില്ലാത്ത സര്‍ഗ്ഗപ്രതിഭയായിരുന്നു കേസരി എ ബാലകൃഷ്ണപിള്ളയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.  നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിലൂടെ മാധ്യമലോകത്തിനു മാതൃകയാണ് കേസരിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കേരള സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേളയില്‍ എം വി തോമസ് രചിച്ച  'കേസരി ബാലകൃഷ്ണപിള്ള‍' എന്ന പുസ്തകത്തിന്റെ പ്രകാശകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ ഉറക്കം കെടുത്തിയ പത്രപ്രവര്‍ത്തകനായിരുന്നു കേസരിയെന്ന് 'കേസരി -പത്രപ്രവര്‍ത്തകന്‍, സാഹിത്യനിരൂപകന്‍' എന്ന സെമിനാറില്‍ പങ്കെടുത്തുകൊണ്ട് പട്ടം ജി രാമചന്ദ്രന്‍നായര്‍ അഭിപ്രായപ്പെ‌ട്ടു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. ഡി രാജേന്ദ്രന്‍ രചിച്ച സോക്രട്ടീസ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ഡോ. വിളക്കുടി രാജേന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. സെമിനാറില്‍ ബൈജു ചന്ദ്രന്‍, വിളക്കുടി രാജേന്ദ്രന്‍, ഷറഫുനിസ്സ, ഡോ. രാധിക സി നായര്‍ എന്നിവര്‍ പങ്കെ‌ടുത്തു. 3 മണിക്കു നടന്ന 'പാരമ്പര്യേതര ഊര്‍ജ്ജം' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അജിത്ത് ഗോപി നയിച്ചു. വൈകിട്ടു നടന്ന കലാസന്ധ്യയില്‍ വര്‍ക്കല നാട്യകലാവേദി അവതരിപ്പിച്ച കാക്കാരശ്ശിനാടകം, നാടന്‍പാ‌ട്ടുകള്‍ എന്നിവ നവ്യാനുഭവമായി മാറി.Thriuvanathapuram_Bookfair_2013Day7_28

പുസ്തകമേളയുടെ എട്ടാം ദിവസമായ ശനിയാഴ്ച (28-12-2013) വൈകിട്ട് 3 മണിക്ക് റോഡ് സുരക്ഷ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തുടര്‍ന്ന് രാമായണം - കാവ്യപിയൂഷം എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാറും നടക്കും. ചടങ്ങില്‍ എന്‍ വി പി ഉണ്ണിത്തിരി പുനരാഖ്യാനം ചെയ്ത് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'രാമായണം' പ്രകാശിപ്പിക്കും. ഡോ ആര്‍ രാമചന്ദ്രന്‍ നായര്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ഡോ. എന്‍ അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നാടന്‍കലാപരിപാടികളും അരങ്ങേറും.