KERALA STATE INSTITUTE OF CHILDREN'S LITERATURE

ഒരക്ഷരം കൊണ്ട് നൂറു ചിത്രങ്ങള്‍ വരച്ച 'വരയരങ്ങ്'

ഒരക്ഷരം കൊണ്ട് നൂറു ചിത്രങ്ങള്‍ വരച്ച 'വരയരങ്ങ്'


മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍  'എല്ലാ കുട്ടികള്‍ക്കും പുസ്തകം' എന്ന ആശയത്തിലധിഷ്ഠിതമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂ‌ട്ട് നടത്തിവരുന്ന 'അക്ഷരയാത്ര'യുടെ ആലപ്പുഴ ജില്ലാതല പരിപാടിയില്‍ കുട്ടികള്‍ക്ക് കൗതുകമായി ഭരണിക്കാവ് കൃഷ്ണന്റെ 'വരയരങ്ങ്' അരങ്ങേറി. സനാധനധര്‍മ്മവിദ്യാശാല സെന്റിനറി ആഡിറ്റോറിയത്തില്‍ നടന്ന വരയരങ്ങിന്റെ ഉദ്ഘാടനം കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ നിര്‍വ്വഹിച്ചു. അക്ഷരങ്ങള്‍ കൊണ്ടുവരച്ച ചിത്രങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയമായി. ഒരക്ഷരം കൊണ്ടു നൂറ് ചിത്രങ്ങള്‍ വരെ വരച്ച് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം കൂടിയായ ഭരണക്കാവ് കൃഷ്ണന്‍ കാണികളെ കയ്യിലെടുത്തു. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചനാമത്സരവും അരങ്ങേറി. വിവിധ സ്കൂളുകളില്‍ നിന്നെത്തിയ ഇരുന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഭരണസമിതി അംഗമായ ബാബു കണ്ടനാട്, ഭരണിക്കാവ് കൃഷ്ണന്‍ എന്നിവര്‍ ചിത്രരചനാമത്സരത്തിന് നേതൃത്വം നല്‍കി.