KERALA STATE INSTITUTE OF CHILDREN'S LITERATURE

സര്‍ഗ്ഗവസന്തം 2014 ക്യാമ്പുകളുടെ ലോഗോ പ്രകാശനം ചെയ്തു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2014 ക്യാമ്പുകളുടെ ലോഗോ പ്രകാശനം ചെയ്തു.


തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തുന്ന സര്‍ഗ്ഗവസന്തം 2014 - വേനല്‍ക്കാലസഹവാസക്യാമ്പുകളുടെ ലോഗോ മാസ്റ്റര്‍ അദ്വൈതിനു നല്‍കി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. സംസ്കൃതകോളേജ് കാമ്പസ്സിലെ ബാലപുസ്തകശാലയില്‍ വച്ചു നടന്ന യോഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ടി ജി ഹരികുമാര്‍, പി.ആര്‍.ഒ പി ജി മോഹനനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
2014 ഏപ്രില്‍, മേയ് മാസങ്ങളിലായി സംസ്ഥാനത്ത് ക്യാമ്പുകള്‍ നടക്കും. തിരുവല്ലയില്‍ നടക്കുന്ന നാടകക്യാമ്പോടെയാണ് സര്‍ഗ്ഗവസന്തം 2014 ന് തുടക്കമാവുക. കഥ, കവിത, ചിത്രരചന, മാധ്യമം, പരിസ്ഥിതി, ചലച്ചിത്രം എന്നീ വിഷയങ്ങളിലാണ് മറ്റു ക്യാമ്പുകള്‍. കഥാക്യാമ്പ് കോഴിക്കോടും കവിത, ചിത്രരചന എന്നിവ തിരുവനന്തപുരത്തും മാധ്യമം എറണാകുളത്തും പരിസ്ഥിതി തേക്കടിയിലും ചലച്ചിത്രക്യാമ്പ് ആലപ്പുഴയിലും നടക്കും. പരിസ്ഥിതിക്യാമ്പില്‍ 40 കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. മറ്റു ക്യാമ്പുകളില്‍ 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേളവിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2014 ഏപ്രില്‍ 8 വരെ ലഭിക്കുന്ന അപേക്ഷകളെ പരിഗണിക്കുകയുള്ളൂ. 2014 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന ക്യാമ്പുകള്‍ക്ക് http://ksicl.org/ എന്ന വെ‌ബ്‌സൈറ്റ് വഴിയോ തപാലിലോ http://ksicl.blogspot.com/ എന്ന ബ്ലോഗു വഴിയോ ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം എന്ന ഇമെയില്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുമ്പോള്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. പ്രവേശനം സൗജന്യമാണ്.