KERALA STATE INSTITUTE OF CHILDREN'S LITERATURE

2014ലെ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

2014 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.


1. കഥ/നോവല്‍     ഉണ്ണി അമ്മയമ്പലം (മാജിക് സ്‌കൂള്‍ബസ്)

2. കവിത        ശ്രീമന്‍ നാരായണന്‍ (കുട്ടികളുടെ ഗുരുദേവന്‍)

3. നാടകം (എബ്രഹാം ജോസഫ് പുരസ്‌കാരം)

ചന്ദ്രദാസന്‍ (ബൊമ്മനഹള്ളിയിലെ കിന്നരയോഗി)

4. ശാസ്ത്രം (പി ടി ഭാസ്‌കരപ്പണിക്കര്‍ പുരസ്‌കാരം) രണ്ടു പേര്‍ക്ക്

  I. കെ കെ വാസു (ബുദ്ധിപരീക്ഷ)

  II. സി പി അരവിന്ദാക്ഷന്‍ (മധുരം, അതിമധുരം രസതന്ത്രം)

5. വൈജ്ഞാനികം (ശാസ്ത്രം ഒഴികെ)     ഉണ്ണി അമ്മയമ്പലം (നമ്മുടെ കായലുകള്‍)

6. ജീവചരിത്രം/ആത്മകഥ             ഡോ. ചേരാവള്ളി ശശി (പി ഭാസ്‌കരന്‍)

7. വിവര്‍ത്തനം/പുനരാഖ്യാനം റോസ്‌മേരി (ലോകോത്തര നാടോടിക്കഥകള്‍)

8. ചിത്രീകരണം     സുവര്‍ണ (റഷ്യന്‍ നാടോടിക്കഥകള്‍)

9. ചിത്രപുസ്തകം      സചീന്ദ്രന്‍ കാറഡ്ക്ക  (ഒരു ജെ സി ബി യുടെ കഥ )

10. ഡിസൈന്‍         ബി പ്രിയരഞ്ജന്‍ ലാല്‍ (കൊടുങ്ങല്ലൂര്‍ ചരിത്രക്കാഴ്ചകള്‍)

 

എന്നിവര്‍ക്കാണ് വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍.

പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും. ഫെബ്രുവരി 24 നു രാവിലെ 11.30 നു തിരുവനന്തപുരത്തുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ കെ സി ജോസഫ് പുരസ്‌കാരസമര്‍പ്പണം നടത്തും.