KERALA STATE INSTITUTE OF CHILDREN'S LITERATURE

ബാലസാഹിത്യത്തിനുള്ള 2015ലെ സമഗ്രസംഭാവനാ പുരസ്‌കാരം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള 2015 ലെ സമഗ്രസംഭാവനാപുരസ്‌കാര (സി ജി ശാന്തകുമാര്‍ പുരസ്‌കാരം) ത്തിന് പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ ഡോ. കെ ശ്രീകുമാര്‍ അര്‍ഹനായി. 50,000/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മൗലികകൃതികളും പുനരാഖ്യാനങ്ങളുമടങ്ങുന്ന 150 ലേറെ രചനകളിലൂടെ മലയാള ബാലസാഹിത്യ രംഗത്തിനു നല്‍കിയ നിസ്തുല സംഭാവനകളാണ് ഡോ. കെ ശ്രീകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ നിന്നു ലഭിച്ച നോമിനേഷനുകളില്‍ നിന്ന് ശ്രീമതി സുഗതകുമാരി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. കുഞ്ഞുണ്ണിമാഷ്, ശ്രീമതി സുഗതകുമാരി, പ്രൊഫ. എസ് ശിവദാസ്, ശ്രീമതി സുമംഗല,  കെ തായാട്ട്, ശ്രീ പള്ളിയറ ശ്രീധരന്‍, സിപ്പിപള്ളിപ്പുറം ശ്രീ കെ വി രാമനാഥന്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ സമഗ്രസംഭാവനാ പുരസ്‌കാര ജേതാക്കള്‍.

 

ഫെബ്രുവരി 24ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. സാംസ്കാരികവകുപ്പു മന്ത്രി ശ്രീ കെ സി ജോസഫ് പുരസ്കാരസമര്‍പ്പണം നടത്തും.