KERALA STATE INSTITUTE OF CHILDREN'S LITERATURE

2016ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

2016ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

മലയാളത്തിലെ ബാലസാഹിത്യരംഗത്തെ പ്രോത്സാഹിപ്പിക്കാനായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2016ലെ ബാലസാഹിത്യ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ഡയറക്ടറും ബാലസാഹിത്യകാരനുമായ പാലാ കെ എം മാത്യുവിന്റെ പേരില്‍ നല്‍കിവരുന്ന പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്കാരത്തിന് കിളിരൂര്‍ രാധാകൃഷ്ണന്‍ അര്‍ഹനായി. കഥകളിലൂടെ അയ്യന്‍കാളി എന്ന ജീവചരിത്രകൃതിക്കാണ് പുരസ്കാരം. 60,001/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മറ്റു പുരസ്കാരങ്ങള്‍

കവിത - പ്രൊഫ. ആദിനാട് ഗോപി ( തിരിഞ്ഞുനോക്കി നടക്കുക)
നോവല്‍ - തേക്കിന്‍കാട് ജോസഫ് (സൂപ്പര്‍ബോയ് രാമുവും ക്ലോണിങ് മനുഷ്യരും)
ശാസ്ത്രം - എസ് ശാന്തി (സഹജീവനം ജീവന്റെ ഒരുമ)
വൈജ്ഞാനികം - സനല്‍ പി തോമസ് (നിങ്ങള്‍ക്കുമാകാം സ്പോര്‍ട്ട്സ് താരം)
ആത്മകഥ - പി കെ ഗോപി ( ഓലച്ചൂട്ടിന്റെ വെളിച്ചം)
പുനരാഖ്യാനം - ജോണ്‍ സാമുവല്‍ (വിശ്വോത്തര നാടോടിക്കഥകള്‍)
നാടകം - കെ വി ഗണേഷ് (മാന്ത്രികക്കണ്ണാടി)
ചിത്രീകരണം - ഗോപീദാസ് ( മാനിപ്പുല്ലുണ്ടായ കഥ)
ചിത്രപുസ്തകം - കെ പി മുരളീധരന്‍ (അപ്പുവിന്റെ ഘടികാരം )
പ്രൊഡക്ഷന്‍ - ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ( മലാലയുടെ കഥ)

10000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.