KERALA STATE INSTITUTE OF CHILDREN'S LITERATURE

4 വയസ്സു മുതല്‍

വിത്ത്

Vithu

രചന  
ചിത്രീകരണം
ദീപ ബല്‍സവര്‍
ISBN 978-8184940930
വില  25.00

കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത വ്യക്തമാക്കുന്ന രചന
കുട്ടിക്കൊരു വിത്തു കിട്ടി. കുട്ടി അത് ഒരു ചട്ടിയില്‍ ഇട്ടു. വെള്ളമൊഴിച്ചു, നിറയെ സൂര്യപ്രകാശവും നല്കി. എന്നിട്ടു കാത്തിരുന്നു. വിത്തിനു മുളപൊട്ടി. അതോടെ കുട്ടിയുടെ കുഞ്ഞുമനസ്സില്‍ ഒത്തിരി ചോദ്യങ്ങള്‍ക്കും മുളപൊട്ടി. പക്ഷേ ഒന്നും അവള്‍ക്കറിയില്ല. അതൊന്നും സാരമില്ല. ആ കുഞ്ഞിച്ചെടി അവള്‍ക്കേറെ പ്രിയപ്പെട്ടതായി...
 

മല്ലി

Malli

രചന
ജീവ രഘുനാഥ്   
ചിത്രീകരണം
നാന്‍സി രാജ്
ISBN 978-81-8494-098-5
വില  20.00

ചെറിയ അത്ഭുതങ്ങള്‍ നല്കുന്ന സന്തോഷത്തെക്കുറിച്ച് ലളിതമായി വിവരിക്കുന്ന കഥ
മല്ലിയുടെ അമ്മാവന്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഗ്രാമത്തിലേക്കു വന്നു. മല്ലി അവര്‍ക്ക് എന്തു സമ്മാനം കൊടുക്കും? അവളുടെ കൈയില്‍ ഒരേ ഒരു രൂപ മാത്രമേ ഉള്ളൂ. എന്നിട്ടും അവള്‍ അമ്മാവന് ഒരുപാടു സമ്മാനങ്ങള്‍ നല്കി.എങ്ങനെ?..
 

നിറങ്ങളെ സ്നേഹിച്ച കുട്ടി

Nirangale-Snehicha-Kutty

രചന
സുബീര്‍ ശുക്ള     
ചിത്രീകരണം
നീന സബ്നാനി
ISBN 9788184940947
വില  30.00

നിറങ്ങളെ സ്നേഹിച്ച ഒരു കുട്ടി. അവന്‍ അവന്റെ തലമുടിക്ക് പച്ചയും കാലുകള്‍ക്ക് നീലയും ചായമിടുന്നു. പിന്നീട് അവന്‍ ബ്രഷ് എടുത്ത് എന്തൊക്കെ ചായമിട്ടു എന്നറിയണ്ടേ! നിറങ്ങളുടെ മായക്കാഴ്ചയില്‍ അവനോടൊപ്പം നിങ്ങളും വന്നോളൂ...


 

പ്രണവിന്റെ ചിത്രം

Pranavinte-Chithram

രചന
നന്ദിനി നയ്യാര്‍     
ചിത്രീകരണം
വിശ്വജ്യോതി ഘോഷ്

വില 25.00

പ്രണവ് ചിത്രം വരയ്ക്കുകയാണ്. പുല്ലുതിന്നാന്‍ പോയിരിക്കുന്ന ജിറാഫിനെ, പുല്ലു തിന്നുന്ന തവിട്ടു കുതിരയെ, കുതിരയെ പായിക്കുന്ന ആണ്‍കുട്ടിയെ, അവന്റെ രണ്ടു ജനലുകളും വാതിലുമുള്ള വീടിനെ, വീടിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോയ കുട്ടിയെ... അങ്ങനെ... അങ്ങനെ അവന്‍ വരയ്ക്കുകയാണ്! പക്ഷേ അമ്മ കടലാസില്‍ ഒന്നും കാണുന്നില്ല!

 

മേലോട്ടും താഴോട്ടും

Melottum-Thazhottum

രചന
വിനായക് വര്‍മ
  വില : 22.00

അപ്പുവിന് സീസോയില്‍ കളിക്കണം. പക്ഷേ മറുവശത്ത് ആരിരിക്കും?
പുല്‍ച്ചാടി ഒരു വശത്തിരുന്നു
അപ്പു മറുവശത്തും
സീസോ വന്ന് താഴോട്ട്, പുല്‍ച്ചാടി പോയീ മേലോട്ട്...
അയ്യോ...!
 

ഞാന്‍ ആരാണ്?

Njan-Aranu

രചന
ചിത്രീകരണം
സാക്ഷി ജെയിന്‍
വില  : 28.00

കുട്ടി ആരാണ് എന്നതിനെപ്പറ്റിയുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ ലളിതമായ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും അവതരിപ്പിക്കുന്നു. രണ്ടു വശങ്ങളില്‍ നിന്നും തുടങ്ങി, സമാനതകളും വ്യത്യാസങ്ങളും  ചിത്രീകരിച്ച് ഒടുവില്‍ പുസ്തക മധ്യത്തെത്തുമ്പോള്‍ കുട്ടി അവനെത്തന്നെയൊ അല്ലെങ്കില്‍ അവളെ ത്തന്നെയൊ കണ്ടെത്തുന്നു..
 
പേജ് 3 ൽ 6