KERALA STATE INSTITUTE OF CHILDREN'S LITERATURE

4 വയസ്സു മുതല്‍

പത്ത്

Pathu ISBN  978-81-8494-046-6
വില  20.00 രൂപ

രചന
ചിത്രീകരണം  
ഷെഫാലി ജെയിന്‍

ചെറിയ അത്ഭുതങ്ങള്‍ നല്കുന്ന സന്തോഷത്തെക്കുറിച്ച് ലളിതമായി വിവരിക്കുന്ന കഥ
ഇതാ ഒന്ന്. ഹോ, രണ്ട് ഇപ്പോള്‍ മൂന്നായി.
അവരെന്താണ് കാണുന്നതെന്ന്
പറയാമോ?
 

ഏറ്റവും നല്ല കൂട്ടുകാര്‍

Ettavum-Nalla-Koottukar

 
രചന, ചിത്രീകരണം : നീന സബ്നാനി

തര്‍ജമ : ജി മോഹനകുമാരി 

ISBN 978-81-8494-036-7
വില : 30.00

മനസ്സിനെ തരളമാക്കുന്ന
ഈ കഥയില്‍ മനുഷ്യനും
പ്രകൃതിയും തമ്മിലുള്ള
ഗാഢബന്ധം പ്രതിഫലിക്കുന്നു ചെറിയ പെണ്‍കുട്ടിയും മരവും പരസ്പരം മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരിക്കും. എന്നാല്‍ മറ്റു കുട്ടികള്‍ അവരെ പരിഹസിച്ചു ചിരിച്ചു. ഒരു മരത്തിനു സംസാരിക്കാനാകുമോ? അവര്‍ ചോദിച്ചു.
 

കടലില്‍ നിന്നൊരു സമ്മാനം

Kadalil-Ninnnoru-Sammanam

രചന
ഫോട്ടോ
മെലാനി കുന്‍സ
ചിത്രങ്ങള്‍
ശ്രീവി
  വില : 18.00

റാണി ദിവസം മുഴുവന്‍ കടലോരത്തു കഴിഞ്ഞു. മുത്തശ്ശിക്ക് എന്തെങ്കിലും സമ്മാനം നല്കാന്‍ അവള്‍ ആഗ്രഹിച്ചു. കടലോരത്തെ മണലില്‍ അവള്‍ പലതും കണ്ടു.  തൂവല്‍, ചെരുപ്പ്, പൂമാല,  തേങ്ങ, കുപ്പി, ശംഖ്, ഒരു താരമീനിനെപ്പോലും. റാണി മുത്തശ്ശിക്കു നല്കിയ സമ്മാനം എന്താണ്?
 

ഞാന്‍ എന്ത് ഉണ്ടാക്കും?

Njan-Enthundakkum

രചന
നന്ദനി നയ്യാര്‍
ചിത്രങ്ങള്‍
പ്രോയിതി റോയ്
വില  22.00

കുട്ടികളെ ഭാവനയുടെ ലോകത്തേക്കു നയിക്കുന്ന കഥ
ഉരുട്ടി, കുഴച്ച്, കണ്ണും കാതും മൂക്കും കുത്തിവെച്ച് ഒരു ഉരുള ചപ്പാത്തി മാവുകൊണ്ട് നമുക്ക് എന്തൊക്കെയുണ്ടാക്കാം? പാമ്പിനെ? എലിയെ? പൂച്ചയെ? അതോ സിംഹത്തെയോ? സിംഹത്തെ ഞെക്കി ഉരുട്ടി ഉരുളയാക്കി ചപ്പാത്തിയാക്കിയാലോ!
 

ഗ്രാമച്ചന്ത

Gramachanda

രചന
രാധികാ മേഘനാഥന്‍
ചിത്രീകരണം
നാന്‍സി രാജ്
വില 24.00

ഗ്രാമീണ ജീവിതത്തിലെ ചടുലത മുറ്റി നില്ക്കുന്ന കഥ
പുത്തനുടുപ്പ്, മണ്‍പാവകള്‍, ചക്ര ഊഞ്ഞാല്‍, ഐസ്സ്റിക്, പുലിവേഷം- മീനു ആകാംക്ഷയോടെ ഗ്രാമച്ചന്ത കാത്തിരിക്കുകയാണ്. പക്ഷേ, അവള്‍ വീണു കാലൊടിഞ്ഞു. ഗ്രാമച്ചന്തയ്ക്ക് അവള്‍ എങ്ങനെ പോകും? ചന്ത അവളുടെ അടുത്തേക്കു വന്നാലോ!
 

ഞാന്‍ ഒറ്റയാണ്, എന്നെ കണ്ടുപിടിക്കാമോ?

Njan-Ottayanu

ISBN 978-81-8494-047-3
  വില :30.00
രചന, ചിത്രീകരണം  
മഞ്ജുള പത്മനാഭന്‍

ഒരുപോലുള്ളവ പോലെതന്നെ ആകര്‍ഷണമാണ് വ്യത്യസ്തങ്ങളായവകളെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പുസ്തകം
ഒറ്റയെ കണ്ടുപിടിക്കാനുള്ള ലളിതമായ സമസ്യകള്‍. ഓരോ പേജിലെയും ചിത്രങ്ങളില്‍ ഒന്ന് മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഒന്നുകില്‍ നിറം വേറെ, ആകൃതി വേറെ, ഇടത്തുനിന്നും വലത്തോട്ട് തിരിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ എല്ലാവരും ഉണര്‍ന്നിരിക്കുമ്പോള്‍ ഉറങ്ങുന്നു!
 
പേജ് 2 ൽ 6