KERALA STATE INSTITUTE OF CHILDREN'S LITERATURE

6 വയസ്സു മുതല്‍

കാളിയും ചേരപ്പാമ്പും

Kaliyum-Cherapambum

രചന
സായി വിറ്റേക്കര്‍
ചിത്രീകരണം
ശ്രീവിദ്യാ നടരാജന്‍
ISBN 978-81-907460-2-1 
വില   30.00 

തമിഴ്നാട്ടിലെ കാടുകളില്‍ വസിക്കുന്ന ഇരുള വര്‍ഗത്തില്‍പ്പെട്ട കാളി എന്ന കുട്ടിയുടെ കഥ.
കാളിയുടെ അച്ഛന്‍ വിദഗ്ദ്ധനായ ഒരു പാമ്പാട്ടിയായിരുന്നു. അതില്‍ അവന്‍ അഭിമാനം കൊണ്ടു. കാളി അദ്ധ്യാപകന്റെ കണ്ണിലുണ്ണിയാണ്. അവന്‍ പഠിക്കാന്‍ മിടുക്കനാണ്. പക്ഷേ കാളിയുടെ സഹപാഠികള്‍ ചിതല്‍പുഴു തിന്നുന്ന അവനെ ഒരു വിചിത്രജീവിയായാണ് കാണുന്നത്. സ്കൂളില്‍ കാളിക്ക് സ്നേഹിതരില്ല. ഒരിക്കല്‍ ക്ളാസ്സുമുറിയുടെ മേല്‍പ്പുരയില്‍ ഒരു വലിയ ചേരപ്പാമ്പ് എത്തി.
 

ഒരു എന്തിനെന്തിനു പെണ്‍കുട്ടി

Oru-Enthinenthinu-Penkutty

രചന
മഹാശ്വേതാ ദേവി
ചിത്രീകരണം
കന്യികാ കിനി
ISBN  978-81-907460-1-4
വില  30.00

മൊയിന എന്ന ആദിവാസി പെണ്‍കുട്ടിയുടെ കഥ. ഗ്രാമത്തിലെ ജന്മിമാരുടെ ആടുമേയ്ക്കലാണ് ജോലി. ഞാനെന്തിനാണ് ജന്മിയുടെ ആടുകളെ മേയ്ക്കുന്നത്? അവരുടെ ആണ്‍മക്കള്‍ക്ക് അതു ചെയ്തുകൂടെ? വിറക് ആരു പെറുക്കും? വെള്ളം കൊണ്ടുവരാന്‍ ഞാനെന്തിനു പോകണം? നമ്മളെന്തിനാണ് ഇലക്കുടിലില്‍ താമസിക്കുന്നത്? എന്തുകൊണ്ടാണ് നമുക്ക് രണ്ടു നേരം ചോറില്ലാത്തത്?
 

ബസവയും തീപ്പുള്ളികളും

Basavayum-Theepullikalum

രചന
രാധിക ചദ്ധ
ചിത്രീകരണം
ഭക്തി പാഠക്
വില   30.00

ദിവസവും ബസവ അവന്റെ അമ്മയ്ക്കുവേണ്ടി വിറകു ശേഖരിക്കാന്‍ കാട്ടിലേക്കു പോകും. പക്ഷേ, ഒരു ദിവസം നേരം ഇരുട്ടി. അവന് വീട്ടിലേക്കുള്ള വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ബസവ കാടിനെ പ്രകാശമയമാക്കിയ തീപ്പുള്ളികളെ കണ്ടത്.
 

ചിലന്തിവല

Chilanthivala

രചന
ലതാമണി  
ചിത്രികരണം
അശോക് രാജഗോപാലന്‍
ISBN 978-81-8494-040-4
വില   30.00

അച്ഛന്റെ ക്യാമറയിലൂടെ ഒരു ചിലന്തിവല സൂക്ഷ്മമായി നോക്കും വരെ അലിക്ക് വസ്തുക്കള്‍ ശരിയായി നോക്കേണ്ടതെങ്ങനെയെന്ന് അറിയില്ലായിരുന്നു......
 

പുളിമരം

Pulimaram

രചന
ലതാ മണി  
ചിത്രീകരണം
ശ്രീവിദ്യ നടരാജന്‍
ISBN 978-81--035-0
വില   30.00

സുന്ദരമായ ഒരു സായാഹ്നം. പുളി നിറഞ്ഞ ഒരു പുളിമരം, എന്തെങ്കിലും ചെയ്യാനുറച്ച് നാല് കുട്ടികള്‍. മരത്തില്‍ കേറുന്നതിലും പുളി പറിക്കുന്നതിലും അവരോടൊപ്പം കൂടൂ!
 

ഇതൊരു വെറും കഥ

Ithoru-verum-kadha

രചന  
കാത്തി സ്പാഗ്നോളി
ചിത്രീകരണം
ഉമാ കൃഷ്ണസ്വാമി
വില   30.00

ഒരിടത്തൊരു ഉറുമ്പുണ്ടായിരുന്നു. പാചകപ്രേമിയായ ഉറുമ്പ്. ഒരു ദിവസം അവള്‍ തന്റെ ചങ്ങാതി മയിലിനുവേണ്ടി നല്ല എരിവുള്ള കറിയുണ്ടാക്കി. പക്ഷേ ചൂടുകലത്തിന്റെ മുകളില്‍ കയറിയപ്പോള്‍ ഉറുമ്പ് തെന്നി പാത്രത്തില്‍ വീണു. എന്നിട്ടോ...
 
പേജ് 1 ൽ 5