KERALA STATE INSTITUTE OF CHILDREN'S LITERATURE

6 വയസ്സു മുതല്‍

കൂര്‍ക്കം വലിക്കുന്ന ഷണ്‍മുഖം

Koorkkam-Valikunna

  
രചന
രാധിക ചദ്ധ
ചിത്രീകരണം
പ്രിയാ കുര്യന്‍
ISBN  9788184941357 
വില  32.00 

സൌമ്യനായ ഷണ്‍മുഖം സിംഹം ദിവസത്തില്‍ മൂന്നു കാര്യങ്ങള്‍ ചെയ്യും - തിന്നും ഉറങ്ങും പിന്നെ കൂര്‍ക്കം വലിക്കും. ഒരുദിവസം ക്രൂരനായ ഒരു സിംഹം ആ കാട്ടില്‍ വന്നു. മൃഗങ്ങള്‍ ഭയന്നു. അവര്‍ രാജാവായ ഷണ്‍മുഖം സിംഹത്തിന്റെ അടുത്തെത്തി. പക്ഷേ ഷണ്‍മുഖം കൂര്‍ക്കം വലിച്ച് ഉറക്കത്തിലായിരുന്നു...രസകരമായ കഥ
കഥയ്ക്കിണങ്ങുന്ന
ചിത്രീകരണം

 

 

മുകുന്ദും റിയാസും

Mukundum-Riazum

രചന
ചിത്രീകരണം
നീന സബ്നാനി
വില  35.00

1947 ലെ ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് മുകുന്ദും റിയാസും.’ കുട്ടികളുടെ സൌഹൃദത്തിനിടയില്‍ മുള്ളുവേലി കെട്ടി വേര്‍തിരിക്കാനാവില്ല. എല്ലാ കുട്ടികളും കളികള്‍ ഇഷ്ടപ്പെടുന്നു. അവര്‍ക്ക് ഐസ്ക്രീം ഇഷ്ടമാണ്, ചങ്ങാതിമാര്‍ നഷ്ടപ്പെടുമ്പോല്‍ അവര്‍ ദുഃഖിക്കുന്നു.
 

എനിക്ക് ഉറക്കം വരുന്നു

Enikku-Urakkam-Varunnu

രചന
രാധിക ചദ്ധ
ചിത്രീകരണം
പ്രിയ കുര്യന്‍
ISBN 9788184941111
വില  28.00

ബഹാദൂര്‍ എന്ന ആനക്കുട്ടി ഉറങ്ങുന്നത് എങ്ങനെയെന്നു മറന്നുപോയി. ഉറക്കം തൂങ്ങിക്കൊണ്ട് അവന്‍ അവന്റെ കൂട്ടുകാരോട് ചോദിച്ചു. പക്ഷേ അവരെല്ലാം അവരുടേതായ രീതിയിലാണ് ഉറങ്ങുന്നത്. ആനകള്‍ ഉറങ്ങുന്നത് അങ്ങനെയൊന്നുമല്ല. ബഹാദൂര്‍ എന്തു ചെയ്യും?
 

നിറം മാറുന്ന കാമിനി

Niram-Marunna-Kamini

രചന
രാധിക ചദ്ധ
ചിത്രീകരണം
പ്രിയാ കുര്യന്‍
ISBN 9788184940459
വില  35.00

കപില അമ്മായി കുഞ്ഞോന്തുകളെ നിറം മാറാന്‍ പഠിപ്പിക്കുകയാണ്. ഒരു സമയം ഒരു നിറം. പക്ഷേ കാമിനി പരിഭ്രമിച്ചുപോയി. അവളുടെ നിറം ചുവപ്പായി, പച്ചയായി, മഞ്ഞയായി... അവള്‍ക്ക് അവസാനിപ്പിക്കാ നായില്ല....
 

മലയാളത്തിലെ ഏറ്റവും മികച്ച പതിനൊന്ന് ബാലകവിതകള്‍

Malayalathile-Ettavum

ചിത്രീകരണം ജയേന്ദ്രന്‍

ISBN 9788184940862  
വില  35.00

മണ്‍മറഞ്ഞ പത്തു പ്രശസ്ത കവികളുടെ
ഓരോ കുഞ്ഞിക്കവിതകളുടെ സമാഹാരം
 

കുട്ടികള്‍ക്കുള്ള ഇരുപത്തൊന്ന് നാടന്‍ പാട്ടുകള്‍

Kuttikalkkulla-21

ചിത്രീകരണം ജയേന്ദ്രന്‍
ISBN  9788184940879
വില 35.00

ചെറുനാടന്‍ പാട്ടുകളുടെ സമാഹാരം
 
പേജ് 3 ൽ 5