KERALA STATE INSTITUTE OF CHILDREN'S LITERATURE

6 വയസ്സു മുതല്‍

ഓട്ടക്കാരന്‍ കുരുമുളക്

Ottakkaran-Kurumulagu

രചന
സുചിത്ര രാമദുരൈ
ചിത്രീകരണം
അശോക് രാജഗോപാലന്‍
വില  32.00

അമ്മിണിക്കുട്ടിയമ്മയ്ക്ക് ചുടുചുടാ മൊരിഞ്ഞ ദോശയും എരിവുള്ള ഉള്ളിച്ചമ്മന്തിയും തിന്നാന്‍ കൊതിയായി. അവര്‍ പലവ്യഞ്ജനപ്പെട്ടിയില്‍ നിന്നും അവസാനത്തെ കുരുമുളകെടുത്ത് ഉള്ളിച്ചമ്മന്തി അരയ്ക്കാന്‍ തുടങ്ങുന്നു. പക്ഷേ.... കുരുമുളക് തെന്നി ഓടി രക്ഷപ്പെട്ടു. അമ്മിണിക്കുട്ടിയമ്മ കുരുമുളകിന്റെ പുറകെ ഓടുന്നു! ഓടി... ഓടി... ഓടി.....
 

തക്ദീര്‍ എന്ന കടുവക്കുട്ടി

Takdir-Enna-Kaduvakutty

രചന ലതികാ നാഥ് റാണ  തര്‍ജമ കല ശശികുമാര്‍
ISBN 978-81-8494-042-8
വില  35.00

തക്ദീര്‍ ഒരു കൊച്ചു കടുവക്കുട്ടിയാണ്. അവന്‍ അമ്മ സീതയോടും സഹോദരിമാരോടുമൊപ്പം ഒരു കൊടും കാട്ടിലാണ് താമസിക്കുന്നത്. ഒരു ദിവസം സീത ഭക്ഷണമന്വേഷിച്ചു പോയ നേരം, സഹോദരിമാര്‍ ഉറങ്ങി യപ്പോള്‍, തക്ദീര്‍ ഒറ്റയ്ക്ക് ചുറ്റിക്കറങ്ങാനിറങ്ങി...
 

കുട്ടു - കുട്ടു ആനക്കുട്ടി

Kuttu-Kuttu-Aanakutty

ISBN 978-81-8494-032-9
വില : 35.00
രചന ശേഖര്‍ ദത്താത്രി തര്‍ജമ കല ശശികുമാര്‍

ഇതു കാട്ടില്‍ താമസിക്കുന്ന കുട്ടു-കുട്ടു എന്ന ആനക്കുട്ടിയുടെ കഥയാണ്. അവന്‍ ജിജ്ഞാസുവാണ് അതേസമയം കളിക്കുട്ടിയുമാണ്. അതുകൊണ്ട് വലുതാകുന്നതുവരെ അവന്‍ അവന്റെ അമ്മയുടെ അരികത്തുതന്നെ ഉണ്ടാകണം!
 

കരടിക്കുട്ടി ബേബു

Karadikutty-Beboo

ISBN 978-81-8494-044-2
വില : 30.00
കഥ, ചിത്രീകരണം ദീപ ബല്‍സാവര്‍  തര്‍ജമ കല ശശികുമാര്‍

ബേബു ഒരു കരടിക്കുട്ടിയാണ്. കാട്ടില്‍ താമസിക്കുന്നു. പക്ഷേ എല്ലാ കരടികളും സുരക്ഷിതരല്ല. മനുഷ്യര്‍ അവരെ പിടിച്ചുകൊണ്ടുപോയി നഗരങ്ങളിലെ തെരുവുകളില്‍ നൃത്തം ചെയ്യിക്കും. ഇത് അവരുടെയും കൂടി കഥയാണ്.


 

മുതലക്കണ്ണീര്‍

Muthalakkanneer

ISBN 978-81-8494-033-6
വില : 35.00
രചന
സന്ധ്യാ റാവു
ജെനാഥന്‍ ലിന്‍ഡ്സ്ട്രോം
ചിത്രീകരണം
തൌഫീക് റിയാസ്

എവിടെയാണ് മുതല? കൂട്ടത്തിലൊരുവനെ പെട്ടെന്നു കാണാതായാല്‍ കൂട്ടുകാര്‍ എന്തുചെയ്യും?
 

മല്ലിപ്പൂ നീ എവിടെ?

Mallippoo-Nee-Evide

രചന
രാധിക ചദ്ധ
ചിത്രീകരണം
പ്രിയാ കുര്യന്‍
ISBN : 978-81-8494-043-5
  വില: 25.00

ബഹാദൂര്‍ എന്ന ആനക്കുട്ടി യുടെയും അവന്റെകൂട്ടുകാരു
ടെയും കഥാപരമ്പരയില്‍ നിന്ന്.
ആനയുടെയും ഹൂതോക്ഷി കുതിരയുടെയും കൂടെ കരിമ്പുതേടി പോകുന്നതിനുമുമ്പ് പയ്ട്ടു, അണ്ണനേയും അക്കയേയും വിളിച്ച് തന്റെ കുട്ടികളെ ഒന്നു ശ്രദ്ധിക്കണമെന്നു പറഞ്ഞു. പക്ഷേ ആ ആനക്കുട്ടികള്‍ തേങ്ങ കൊണ്ട് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ പന്നിക്കുട്ടികള്‍ അപ്രത്യക്ഷരായി!
 
പേജ് 2 ൽ 5