KERALA STATE INSTITUTE OF CHILDREN'S LITERATURE

9 വയസ്സു മുതല്‍

ഇടിച്ചക്കപ്ലാമൂടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങനെ?

Edichakka-Plamoodile

രചന
അച്യുത് ശങ്കര്‍ എസ് നായര്‍
ചിത്രീകരണം
വേണുഗോപാല്‍ പി ജെ
ISBN 978-81-906266-0-6

വില  30.00

ബുദ്ധി രാക്ഷസനായ ക്ളോഡ് ഷാനന്റെ ശാസ്ത്ര സിദ്ധാന്തങ്ങളില്‍ നിന്ന്് പ്രചോദനം കൊണ്ട് എഴുതിയ നോവല്‍.
വഞ്ചിയൂര്‍ ഗ്രാമത്തില്‍ സദാസമയവും പുളുവടിക്കുന്ന ഒരു അണ്ണാച്ചിയുണ്ടായിരുന്നു. അയാളുടെ പുളുവടി കാരണം മകള്‍ കനകത്തിന് ഒരക്കിടി പറ്റി. പാവം കനകം!  ഊരാക്കുടുക്കില്‍ നിന്ന് അവള്‍ രക്ഷപ്പെട്ടത് എങ്ങനെയെന്നറിയണ്ടേ?
 

കൂട് വീട്

Koodu_Veedu

ISBN: 978-81-907460-8-3
വില : 40.00
രചന
ശിവരാമന്‍ ചെറിയനാട്
ചിത്രീകരണം
ഏ സി കെ രാജ

വരാന്തയില്‍ കൂടുവയ്ക്കാന്‍ തുടങ്ങിയ കിളിയുടെ ഓരോ നീക്കവും സശ്രദ്ധം സൂക്ഷിച്ചുകൊണ്ടിരിക്കുന്ന സിന്ധു എന്ന കുട്ടി. അവള്‍ക്കു കൂട്ടായി സീമച്ചേച്ചിയും. രാത്രിയിലെ ഷിഫ്ടു കഴിഞ്ഞു വരുന്ന അച്ഛനെ പിടിച്ചിരുത്തി അവള്‍ കഥ പറയുന്നു, അച്ഛന്‍ കിളിയുടെയും അമ്മക്കിളിയുടെയും കഥ. കിളികളുടെ കൂടിന്റെയും തങ്ങളുടെ വീടിന്റെയും സമാനതകള്‍ എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ബാലമനസ്സിന്റെ ഉള്‍ത്തുടിപ്പുകള്‍ ഈ നോവലിലുടനീളം നമുക്കു തൊട്ടറിയാം.
 

ഗാന്ധിജിയെ കാണൂ!

Gandhijiye-Kanoo

രചന
സന്ധ്യാ റാവു
വില : 50.00

പണ്ടൊരിക്കല്‍ വളരെ സാധാരണക്കാരനായി ജീവിച്ച ഒരു മനുഷ്യന്‍ ഇവിടെ ഉണ്ടായിരുന്നു. സമാധാന പ്രേമിയായിരുന്ന അദ്ദേഹം സത്യത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയില്‍ വിശ്വസിച്ചു. ഒരിക്കല്‍ അദ്ദേഹവും ഒരു കുട്ടിയായിരുന്നു; മറ്റെല്ലാ കുട്ടികളെയുംപോലെ ഒരു സാധാരണ കുട്ടി. ഒന്നര നൂറ്റാണ്ടിനപ്പുറം ജനിച്ച ആ കുട്ടി പില്ക്കാലത്ത് ലോകജനതയുടെ തന്നെ ആവേശമായി മാറി. അദ്ദേഹത്തിന്റെ വാക്കുകളും ചിന്തയും ഇന്നും സമകാലികമാണ്, പ്രചോദനത്തിന്റെ സ്രോതസ്സാണ്.
 

സ്നേഹത്തിന്റെ ഭാണ്ഡം

Snehathinte-Bhandam

രചന
തനൂജ എസ് ഭട്ടതിരി
ചിത്രീകരണം
സുധീര്‍ പി വൈ
ISBN 978-81-8494-065-7
വില   40.00

മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയായ തനൂജ എസ് ഭട്ടതിരിയുടെ ഹൃദയ സ്പര്‍ശിയായ നോവല്‍ വൃക്ക തകരാറിലായി റസിയ ആശുപത്രിയിലാണെന്ന് അമ്മ പറഞ്ഞപ്പോള്‍ പ്രിയദയ്ക്ക് ആകെ ദുഃഖമായി. മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ഫാത്തിമ എങ്ങനെ വൃക്ക മാറ്റിവയ്ക്കും. പ്രിയപ്പെട്ട കൂട്ടുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രിയദ പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും അതു പരാജയത്തില്‍ കലാശിച്ചു....”
 

കേരളത്തിലെ സാധാരണ ചിത്രശലഭങ്ങള്‍

Keralathile-salabhangal

രചന : സി സുശാന്ത്
ISBN 978-81-907798-5-2
  വില : 70.00

നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന 101 ചിത്രശലഭങ്ങളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നു
പൂക്കള്‍ക്കു ചുറ്റും, പുല്‍നാമ്പുകള്‍ക്കുമീതെ, വൃക്ഷത്തലപ്പുകളില്‍ വര്‍ണ്ണച്ചിറകുകള്‍ വീശി പാറി നടക്കുന്ന ചിത്രശലഭങ്ങള്‍ ആര്‍ക്കും അപരിചിതരല്ല. പക്ഷേ ഇവരെ തരംതിരിച്ചറിയാവുന്നവര്‍ വളരെ അപൂര്‍വം.
 

കേരളത്തിലെ സാധാരണ പക്ഷികള്‍

Keralathile-Sadharana

രചന : സി സുശാന്ത്
ISBN : 978-81-8494-089-3
വില : 100.00

നമ്മുടെ നാട്ടിലും വനങ്ങളിലും കാണപ്പെടുന്ന 100 പക്ഷികളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നു
പൂക്കളില്‍ നിന്നും തേന്‍ വലിച്ചു കുടിക്കുവാന്‍ ഉതകത്തക്കവണ്ണം സൂചിപോലെ അറ്റം വളഞ്ഞ നേര്‍ത്ത കൊക്കുകള്‍ തേന്‍കിളികള്‍ക്കുണ്ട്. സൂചിമുഖികള്‍ എന്നുവിളിക്കുന്ന ഈ കുരുവികള്‍ നീണ്ട കൊക്ക് പൂക്കളില്‍ ആഴ്ത്തി തേന്‍ വലിച്ചെടുക്കുന്നു. കാട്ടിലവ്, മുരിക്ക്, വലംപിരി, ഇടംപിരി എന്നിവ പൂക്കുമ്പോള്‍ വനാന്തരങ്ങളില്‍ പക്ഷികളുടെ ഉത്സവമാണ്.
 
പേജ് 3 ൽ 4