KERALA STATE INSTITUTE OF CHILDREN'S LITERATURE

9 വയസ്സു മുതല്‍

തിളങ്ങുന്ന കല്ലുകള്‍

Thilangunna-Kallukal

രചന
ശാന്തി പപ്പു
ചിത്രീകരണം
അശോക് രാജഗോപാലന്‍
വില  35.00

ശിലായുഗത്തിലെ നമ്മുടെ ആദ്യപൂര്‍വികരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകം.
നിലക്കടല കൃഷിക്കാരുടെ ഗ്രാമത്തിലാണ് ശെല്‍വി താമസിക്കുന്നത്. ഏതാണ്ട് വര്‍ഷം മുഴുവന്‍ ആ ഗ്രാമം ഉറക്കത്തിലായിരുന്നു. എന്നാല്‍ അവിടത്തെ നദിക്കര യില്‍ പുരാവസ്തു ഗവേഷകര്‍ എത്തിയതോടെ ഗ്രാമത്തിന് പുതുജീവന്‍ വച്ചു. ചരിത്രാതീതകാലത്തെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കുഴിച്ചെടുക്കുവാന്‍ എത്തിയവായിരുന്നു അവര്‍. അഞ്ചുലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ച പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന കല്ലുപകരണങ്ങള്‍ക്ക് ഗ്രാമവാസികള്‍ ചാക്കകല്‍ അഥവാ തിളങ്ങുന്ന കല്ലുകള്‍ എന്നു പേരിട്ടു......
 

അന്യം നിന്ന ജീവികള്‍

Anyam-Ninna-Jeevikal

രചന
എസ് ശാന്തി
ISBN 978-81-8494-020-6
വില  75.00

വംശനാശം നേരിട്ട ജീവികളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന കൃതി.
ഭൂമിയിലെ ഓരോ ജീവജാതിയും അനന്യമാണ്. നൈസര്‍ഗിക ആവാസവ്യവസ്ഥകളില്‍ സുരക്ഷിതരായി കഴിഞ്ഞുകൂടിയ ജീവജാലങ്ങള്‍ക്ക് മനുഷ്യന്‍ ഭീഷണിയായി മാറി. വേട്ടയാടിയും ആവാസവ്യവസ്ഥകളെ തകിടംമറിച്ചും നാം അവയുടെ വംശനാശത്തിനു കളമൊരുക്കി. ആയിരക്കണക്കിനു ജീവജാലങ്ങള്‍ വംശനാശത്തിന് ഇരയായിക്കഴിഞ്ഞു.
 

ശാസ്ത്രപരീക്ഷണങ്ങള്‍ കുട്ടികള്‍ക്ക്

shasthraparishanam

രചന എന്‍ സുധാകരന്‍ ചിത്രീകരണം എന്‍ ടി രാജീവ്
ISBN 978-81-8494-022-0
വില  40.00

ചെലവു കുറഞ്ഞ മാര്‍ഗങ്ങളിലൂടെ ചെയ്തുനോക്കാവുന്ന ഒരു കൂട്ടം പരീക്ഷണങ്ങള്‍.
ശാസ്ത്രം പ്രവര്‍ത്തനമാണ്. നിരന്തരമായ പരീക്ഷണ നിരീക്ഷണ ങ്ങളിലൂടെയാണ് ശാസ്ത്രം എന്നും മുന്നേറിയത്.
 

കളിക്കാം പഠിക്കാം

Kalikkam-Padikkam

രചന അരവിന്ദ് ഗുപ്ത  ചിത്രീകരണം വെങ്കി
ISBN 978-81-8494-090-9

വില  75.00

പാഴ്വസ്തുക്കളില്‍ നിന്ന് കുട്ടികള്‍ക്ക് സ്വയം ചെയ്യാനും കൂടുതല്‍ വികസിപ്പിക്കാനും ഉതകുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
അനുഭവങ്ങളിലൂടെയാണ് കുട്ടികള്‍ പഠിക്കുന്നത്, കാഴ്ചയുടെയും കേള്‍വിയുടെയും രുചിയുടെയും സ്പര്‍ശത്തിന്റെയും ഗന്ധത്തിന്റെയും അനുഭവങ്ങളിലൂടെ... വസ്തുക്കള്‍ അടുക്കിയും കൂട്ടിച്ചേര്‍ത്തും വേര്‍പിരിച്ചും തെരഞ്ഞെടുത്തുമൊക്കെ അവര്‍ പുതിയ അനുഭവങ്ങള്‍ ആസ്വദിക്കുന്നു.കുട്ടികള്‍ ബുദ്ധിമതികളാണ്. ആരും പഠിപ്പിക്കാതെ തന്നെ ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ഗ്രഹിക്കുന്നു. സംസാരിക്കുക അല്ലെങ്കില്‍ മറ്റുള്ളവരോട് സംവദിക്കുക എന്ന ഏറ്റവും വലിയ കല തന്നെ അവര്‍ അഭ്യസിക്കുന്നത്  വിദ്യാലയത്തിന് പുറത്തു നിന്നാണ്.
 

പടയാളി

padayali

രചന
സക്കറിയ

ചിത്രീകരണം

ടി ആര്‍ രാജേഷ്

ISBN 978-81-906266-8-2
വില  35.00

സക്കറിയ കുട്ടികള്‍ക്കായി രചിച്ച അപൂര്‍വസുന്ദരമായ ഒരു നോവല്‍.
ഉപയോഗിച്ചു പഴകിയ വസ്തുക്കള്‍ മാത്രമേ ജൂവിനു കിട്ടാറുള്ളൂ. അമ്മ പണിയെടുക്കുന്ന വീടുകളിലെ കുട്ടികളുടെ പുസ്തകങ്ങളും ഉടുപ്പുകളും മാത്രം. ഹൈസ്കൂളിലേക്കു കയറിയ അവള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഴയ കണക്കു പുസ്തകത്തിന്റെ താളുകള്‍ മറിച്ചു കൊണ്ടിരിക്കുമ്പോള്‍, അതിന്റെ താളുകള്‍ക്കിടയില്‍ നിന്ന് അവള്‍ക്ക് ഒരു സാധനം കിട്ടി. അടച്ചു സ്റാമ്പൊട്ടിച്ച ഇളം നീലനിറത്തിലുള്ള ഒരു കവര്‍! പക്ഷേ അതില്‍ അഡ്രസ്സില്ലായിരുന്നു...
 

വായനശാല

vaayanashala

രചന
സക്കറിയ

ചിത്രീകരണം

ടി ആര്‍ രാജേഷ്

ISBN 978-81-906266-8-2
വില  35.00

മലയാള ബാലസാഹിത്യത്തില്‍ ഒരു വഴിമാറി നടപ്പ്. കുട്ടിയെ സമശീര്‍ഷയായി കാണുന്നരചന. അരുണ എന്ന പുസ്തകപ്പുഴുവിന് അന്നു വായിക്കാന്‍ കിട്ടിയത് വാലും തലയുമില്ലാത്ത ഒരു പുസ്തകമായിരുന്നു. ആദ്യതാളിലെ മുറിഞ്ഞുപോയ വാചകത്തില്‍ നിന്ന് അവള്‍ കഥയിലേക്കിറങ്ങിച്ചെന്നു. പക്ഷേ പെട്ടെന്നൊരു നിമിഷം! പുസ്തകത്തിന്റെ താളുകള്‍ അവസാനിച്ചു. പിന്നെ... പിന്നെ കഥയുടെ ബാക്കി അവളുടെ സ്വപ്നത്തില്‍ ഇതള്‍ വിരിയുകയായി.
 
പേജ് 2 ൽ 4