KERALA STATE INSTITUTE OF CHILDREN'S LITERATURE

12 വയസ്സു മുതല്‍

ഹായ്, എന്തൊരു മധുരം!

haienthorumathuram

രചന
കെ ഉഷ  
ചിത്രീകരണം
ആലീസ് ചീവേല്‍
ISBN 978-81-907460-9-0 î KSICL 239
വില  20.00

പ്രകൃതിയേയും മനുഷ്യനേയും സംഗമിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഈ കൃതി
ഒഴിവുകാലം ചെലവഴിക്കാന്‍ മുത്തശ്ശിയുടെ അടുത്തെത്തുന്ന അപ്പുവിനും അനുവിനും തേന്‍ ഒരു വിശേഷപ്പെട്ട വിഭവമായി മാറുകയാണ്. കൊതിമൂത്ത് തേന്‍ കട്ടുകുടിക്കാനിറങ്ങിയ അപ്പു തേന്‍ ഭരണി പൊട്ടിക്കുകവരെ ചെയ്തു. തുടര്‍ന്ന് തേനീച്ചകളെപ്പറ്റി അറിയാന്‍ അപ്പു താത്പര്യപ്പെടുന്നു. അങ്ങനെ തേനിനെക്കുറിച്ചും തേനീച്ചയെക്കുറിച്ചും അവര്‍ നേടുന്ന അറിവുകളാണ് ഈ കഥയില്‍.
 

ത്യാഗം നല്കിയ സ്വര്‍ഗ്ഗം

tygamnalkiyaswargam

രചന
മുഹമ്മ രമണന്‍  
ചിത്രീകരണം
സതീഷ് കെ
ISBN 978-81-8494-003-9 î KSICL 463
വില  40.00

മനുഷ്യ ജീവിതത്തിന്റെ തീക്ഷ്ണ മുഹൂര്‍ത്തങ്ങള്‍ വരച്ചു കാട്ടുന്ന കൃതി
മുത്തു അനാഥ പെണ്‍കുട്ടിയാണ്. അവളെ 5000 രൂപയ്ക്ക് അവളുടെ അച്ഛന്‍ യജമാനനു വിറ്റു. ആ വീട്ടില്‍ മുത്തുവിന് കഠിനമായ ജോലികള്‍ ചെയ്യേണ്ടി വന്നു.  അടിയും വഴക്കും മാത്രമായിരുന്നു കൂലി. അത് അവള്‍ പിറുപിറുപ്പില്ലാതെ സഹിച്ചു. ഒടുവില്‍ അവളുടെ അര്‍പ്പണബോധത്തിനും സൌമ്യതയ്ക്കും ഫലം കിട്ടി. അവള്‍ക്ക് എല്ലാ സൌഭാഗ്യങ്ങളും ലഭിക്കാന്‍ ഇടയായി. സ്നേഹം, ലാളന, പരിഗണന എല്ലാം. എങ്കിലും അവള്‍ അച്ഛനെ ഓര്‍ത്തു ദുഃഖിക്കുകയായിരുന്നു. അച്ഛനാകട്ടെ വിറ്റുപോയ മകളെ വീണ്ടെടുക്കാനായി കളവു നടത്തി പൊലീസിന്റെ പിടിയിലായി.
 

കുഞ്ചിരാമാ സര്‍ക്കസ്

kunjiraamacircus

രചന
ഡോ. കെ ശ്രീകുമാര്‍
ചിത്രീകരണം
വെങ്കി
ISBN 978-81-907798-0-7 î KSICL 311
വില  50.00

നാടു ചുറ്റി പ്രദര്‍ശനം നടത്തുന്ന വിഘ്നേശ്വരാ സര്‍ക്കസ് തമ്പിനകത്തെ ജീവിതം.
സര്‍ക്കസ് കൂടാരങ്ങളിലെ അഭ്യാസികളുടെയും മൃഗങ്ങളുടെയും പ്രകടനങ്ങള്‍ കണ്ടു രസിക്കാത്തവര്‍ ആരുമുണ്ടാവില്ല. കാഴ്ചയില്‍ത്തന്നെ നമ്മെ ചിരിപ്പിക്കുന്ന കുള്ളന്മാര്‍, മനുഷ്യനെ വെല്ലുന്ന അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന മൃഗങ്ങള്‍, കാണികളെ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിറുത്തുന്ന ട്രപ്പീസ് കലാകാരന്മാര്‍! ഇതൊക്കെ മാത്രമേ നമുക്കറിയൂ. സര്‍ക്കസ് തമ്പിനകത്തെ അവരുടെ ജീവിതത്തിലും ഇണക്കവും പിണക്കവും സ്നേഹവും ചതിപ്രയോഗവും പകതീര്‍ക്കലുമെല്ലാമുണ്ട്.
 

പക്ഷിക്കൂട്

pakshikudu

രചന
എ വിജയന്‍
ചിത്രീകരണം
വെങ്കി
ISBN 978-81-907798-4-5 î KSICL 84
വില  20.00

അച്ഛനമ്മമാരുടെ വാത്സല്യവും സഹോദരങ്ങളുടെ സ്നേഹവും ശത്രുപക്ഷത്തെ ചതിയും ഒക്കെ നിറഞ്ഞുനില്ക്കുന്ന പക്ഷിക്കഥ.
വീട്ടുമുറ്റത്തെ തെങ്ങിന്‍ മുകളിലാണ് സുന്ദരിക്കാക്ക കൂടു കെട്ടിയത്. കൂട്ടില്‍ സുന്ദരിക്കാക്ക മൂന്നു മുട്ടയിട്ടു. സൂത്രക്കാരിയായ പുള്ളിക്കുയില്‍ മുട്ടയിട്ടതിനു ശേഷം ഒരു മുട്ട കൊത്തിക്കുടിച്ച് തോടു പുറത്തേക്കിട്ടു. അപ്പോഴും കൂട്ടില്‍ മുട്ടകള്‍ മൂന്ന്. സുന്ദരിക്കാക്ക മുട്ടകള്‍ക്കു ചൂടുകൊടുത്തു. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വന്നു. കുഞ്ഞുങ്ങളെ ഓമനിച്ചു വളര്‍ത്തിയ കാക്കയ്ക്ക് ഒടുവിലാണു മനസ്സിലായത് ഒരെണ്ണം കുയില്‍ കുഞ്ഞാണെന്ന്. ഒടുവില്‍ കാക്കക്കൂട്ടങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും സഹിക്കാനാവാതെ വേദനയോടെ സുന്ദരിക്കാക്ക കുയില്‍ക്കുഞ്ഞിനെ കൊത്തിയകറ്റി. അവിടെ കരിങ്കുയിലും പുള്ളിക്കുയിലും തങ്ങളും കുഞ്ഞിനെ കാത്തിരിക്കുകയായിരുന്നു.
 

ഒരാഴ്ച

orazhcha

രചന
വിമലാമേനോന്‍    
ചിത്രീകരണം
ടി ആര്‍ രാജേഷ്
ISBN 978-81-8494-002-2 î KSICL 32
വില  45.00

അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിന്‍ പുറങ്ങളുടെ ചാരുത പുനര്‍ജനിക്കുന്ന നോവല്‍
തറവാടിന്റെ തണുത്ത അന്തരീക്ഷം കൂട്ടുകാരുടെ വരവോടെ ഊഷ്മളമാകുന്നു. നിശബ്ദതയെ വകഞ്ഞുമാറ്റിക്കൊണ്ട് ശൈശവത്തിന്റെ ആരവാരം ഒഴുകിയെത്തുന്നു.
 

മന്ത്രക്കോട്ടയിലെ മാതളരാജകുമാരി

mantrakottayilerajakumari

രചന
സിപ്പി പള്ളിപ്പുറം
ചിത്രീകരണം
വില്‍ഫ്രഡ് കെ പി
ISBN 978-81-906266-5-1 î KSICL 566
വില  40.00

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഇതള്‍വിരിയുന്ന 10 കഥകള്‍.
മാന്ത്രികക്കിളിവാതിലുകളുടെ കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കുന്നവരെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശഠിച്ച മാതളരാജകുമാരി, സകല ജന്തുക്കളേയും വെറുപ്പോടെ കണ്ടിരുന്ന കുന്തസ്വാമി, വിചിത്രമായ മഴവില്‍ മന്താരപ്പൂവിന്റെ ഏഴിതളുകള്‍ കൊണ്ട് ഏഴു പേര്‍ക്ക് ജീവന്‍ നല്കിയ വിനയ ശീലന്‍, മിഠായിക്കൊട്ടാരത്തിലെ ജിണ്ടാണ്ടിയമ്മൂമ്മ, നന്മയുടെ നന്മലരായിരുന്ന പതംഗരാണിയെ ചതിച്ച സുരമാലി, വീട്ടുചെലവിനുള്ള പണം കൊണ്ട് മിണ്ടാപ്രാണികളുടെ ജീവന്‍ രക്ഷിക്കുന്ന ദയാലുണ്ണി...
 
പേജ് 1 ൽ 4