KERALA STATE INSTITUTE OF CHILDREN'S LITERATURE

12 വയസ്സു മുതല്‍

ഭോപ്പാല്‍ വാതക ദുരന്തം

bhopalvathaka

രചന
സ്വരൂപ മുഖര്‍ജി
ഫോട്ടോ
രഘുറായ്
ISBN 978-81-8494-004-6 î KSICL 577
വില  35.00

ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടുന്നു
1984 ഡിസംബര്‍ 3 ാം തീയതി  അര്‍ധരാത്രിയില്‍ ഭോപ്പാലില്‍ അരങ്ങേറിയ വിഷവാതകദുരന്തം പതിനായിരങ്ങളുടെ മരണത്തിനു കാരണമായി. തെരുവോരങ്ങളില്‍ ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിന്റെ ആദ്യ ഇരകളായത്. മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞില്ല. അവരെ കൂട്ടത്തോടെ അടക്കം ചെയ്തു. ശവദാഹത്തിനു വിറകു കിട്ടാതെ വന്നപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് ദഹിപ്പിച്ചു. മരണത്തില്‍ നിന്നു രക്ഷപ്പെട്ടവരുടെ സ്ഥിതി ഇതിലും ദയനീയമായിരുന്നു. ശ്വാസം കിട്ടാതെ ഛര്‍ദ്ദിച്ച് കാഴ്ച നഷ്ടപ്പെട്ട് അവര്‍ പേടിപ്പെടുത്തുന്ന ദുഃസ്വപ്നങ്ങളിലേക്ക് ആണ്ടുപോയി.
 

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്

kuttikazhchakal

രചന
എസ് അനിത
ISBN 978-81-8494-088-6 î KSICL 651
വില  100.00

ദ്വീപിലൂടെ സവാരി നടത്തുന്ന സുന്ദരമായ വായനാനുഭവമാണ് ഈ കൃതി അനുവാചകനു പ്രദാനം ചെയ്യുന്നത്.
അറബിക്കടലില്‍ ചിതറിക്കിടക്കുന്ന 36 ദ്വീപുകള്‍-ലക്ഷദ്വീപുകള്‍ എന്നു നാം ഇവയെ വിളിക്കുന്നു.ഇവയില്‍ ജനവാസമുള്ള 10 ദ്വീപുകളുടെ സവിശേഷതകള്‍, ജൈവവൈവിധ്യം, സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്ന കൃതി
 

തച്ചനാര്‍

thachanar

രചന
സി രാധാകൃഷ്ണന്‍
ചിത്രീകരണം
ഗോപു പട്ടിത്തറ
ISBN 978-81-907460-7-6 î KSICL 574
വില  50.00

തച്ചനാര്‍, പുഴ, ഇഴജീവിയുടെ ദുഃഖം, കരാറുകള്‍ എന്നീ കഥകള്‍ ഉള്‍പ്പെട്ട സമാഹാരം.

ശൈലിയിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന കഥകളില്‍ സൂക്ഷ്മമായ ജീവിത നിരീക്ഷണവും നര്‍മ്മമധുരമായ ആഖ്യാന ശൈലിയുമുണ്ട്. ജീവിതമെന്ന സമസ്യയെ കണ്ണീര്‍ച്ചിരിയിലൂടെ അവിസ്മരണീയമായി മാറ്റുന്ന ജീവിതഗന്ധിയായ ഈ കഥകള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമാവും.
 

മീന്‍ കായ്ക്കുന്ന മരം

Meenkaykunna-Maram

രചന
വൈശാഖന്‍
ചിത്രീകരണം
ഗോപു പട്ടിത്തറ
ISBN 978-81-907798-3-8 î KSICL 375
വില  15.00

കുട്ടികള്‍ക്കു വായിച്ചു രസിക്കാനും ജീവിതഗന്ധിയായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുവാനുമായി രചിച്ച കഥകള്‍
മീന്‍ കായ്ക്കുന്ന മരം പരിസ്ഥിതി മലിനീകരണത്തെപ്പറ്റിയുള്ള കഥയാണ്. മുത്തച്ഛന്‍ വീണ്ടും ജനിച്ചു എന്ന കഥ വനനശീകരണത്തിന്റെ ഭീകരത വെളിവാക്കുന്നു. മറ്റു രണ്ടു കഥകളും ചിന്തിക്കാന്‍ വക നല്കുന്നുണ്ട്.
 

ഗോസായിപ്പറമ്പിലെ ഭൂതം

gosayiparampilebhootham

രചന
ശീര്‍ഷേന്ദു മുഖോപാധ്യായ
ചിത്രീകരണം
സെയ്ദ് തൌഫിക് റിയാസ്
തര്‍ജമ
ഭവാനി ചീരാത്ത്
രാജഗോപാലന്‍
ISBN 978-81-8494-130-2 î  KSICL 684
വില  70.00

 വാര്‍ഷിക പരീക്ഷയില്‍ കണക്കിന് പതിമൂന്നു മാര്‍ക്ക് കിട്ടിയതോടെ ബുരുണിന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടു. പ്രശാന്ത ജീവിതം കുത്തുവാക്കും പരിഹാസവുംകൊണ്ട് ദുരിതപൂര്‍ണമായി. നിരാശനായ അവന്‍ ഒരു ദിവസം രണ്ടും കല്പിച്ച് വീടുവിട്ടിറങ്ങി, ഗോസായിപ്പറമ്പിലെത്തി. ബുരുണ്‍ അവിടെ വെച്ച്  നിധിരാം എന്ന ഭൂതത്തെ കണ്ടു. പക്ഷേ അവനു ഭയം തോന്നിയില്ല.
 

പ്ളാവിലത്തൊപ്പികള്‍

plavilathoppikal

രചന
ജി ശങ്കരപ്പിള്ള
ചിത്രീകരണം
മുരളീധരന്‍
ISBN 978-81-8494-015-2 î KSICL 33
വില  70.00

ദ്വീപിലൂടെ സവാരി നടത്തുന്ന സുന്ദരമായ വായനാനുഭവമാണ് ഈ കൃതി അനുവാചകനു പ്രദാനം ചെയ്യുന്നത്.
ബാലമനസ്സുകളില്‍ പ്രതിഷ്ഠ നേടേണ്ട ജീവിതതത്വങ്ങള്‍ കലാസുഭഗതയോടെ ആവിഷ്കരിച്ചിരിക്കുന്നതും ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതുമായ നാടകങ്ങളുടെ സമാഹാരം. ശൈശവത്തിന്റെ ആര്‍ജ്ജവവും നിഷ്കളങ്കതയും കുസ്തൃതി തിമര്‍പ്പുകളും പ്ളാവിലത്തൊപ്പികളിലെ നാടകങ്ങളുടെ മുഖമുദ്രയാണ്. വായിക്കാനും അഭിനയിക്കാനും അഭിനയിച്ചു കണ്ടാസ്വദിക്കാനും ഉതകുന്ന ഈ നാടകങ്ങള്‍ നാടക കലയുടെ മായികപ്രപഞ്ചത്തിലേക്ക് പിച്ചവച്ചു കയറാന്‍ കുരുന്നുപാദങ്ങള്‍ക്ക് ശക്തി പകരുമെന്നതില്‍ സംശയമില്ല.
 
പേജ് 3 ൽ 4