KERALA STATE INSTITUTE OF CHILDREN'S LITERATURE

12 വയസ്സു മുതല്‍

അബുവിന്റെ ലോകം

abuvintelokam

രചന
താഹാ മടായി  
ചിത്രീകരണം
ജയകൃഷ്ണന്‍
ISBN 978-81-907798-2-1
വില  20.00

ബാലമനസ്സിന്റെ വികാര വിചാരങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്ന  നോവല്‍.  
അബുവെന്നാണ് പേരെങ്കിലും ഈ കഥയിലെ നായകനെ കാണുന്നവരൊക്കെ ‘കൂനനബു’ എന്നാണു വിളിക്കുക. കൂനുള്ള ഉപ്പയുടെ മകനായതുകൊണ്ടാവാം കൂനില്ലെങ്കിലും അവന് ആ പേരു കിട്ടിയത്. പഠിക്കാന്‍ ഒട്ടുംതന്നെ മിടുക്കനല്ലാത്ത അവന്‍ പഠിച്ച് വലിയ ഒരാളാവണം എന്നാണ് അവന്റെ ഉമ്മയുടെ ആഗ്രഹം. ഉമ്മയുടെ മരണത്തോടെ തകര്‍ന്നുപോയ അബുവിനു മുന്നില്‍ രവീന്ദ്രന്‍മാഷ് പുതിയൊരു വഴി തുറന്നു കൊടുക്കുന്നു.
 

കാട്ടിലെ കഥകള്‍

kattilekathakal

രചന  
സിപ്പി പള്ളിപ്പുറം  
ചിത്രീകരണം
വെങ്കി
ISBN 978-81-907460-4-5 î KSICL 56
വില  25.00

നിത്യജീവിതത്തില്‍ കാണുന്നതും കാണാനിടയുള്ളതുമായ സന്ദര്‍ഭങ്ങള്‍ കാട്ടിലേക്കു പറിച്ചു നട്ടുകൊണ്ടുള്ള രചന
കാട് പശ്ചാത്തലമാക്കി രചിച്ച ഒന്‍പതു കഥകളാണ് ഈ കൃതിയിലുള്ളത്. നമ്മുടെ കാടുകളില്‍ നിന്ന് വേഷം മാറിയ പക്ഷിമൃഗാദികള്‍ സൌഹൃദത്തിന്റെയും സൌഭാഗ്യത്തിന്റെയും സന്ദേശവുമായി കുട്ടികളുടെ മുന്നിലേക്ക് കടന്നുവരുന്നു.
 

ജ്യോതിശ്ശാസ്ത്രത്തിന്റെ കഥ

jyothishasthram

രചന
ഉദയ് പാട്ടീല്‍
തര്‍ജമ
കെ പാപ്പൂട്ടി
ISBN 978-81-8494-066-4 î KSICL 629
വില  50.00

ജ്യോതിശ്ശാസ്ത്രത്തിലെ ശാസ്ത്രം ചിത്രകഥാരൂപത്തില്‍ അവതരിപ്പിക്കുന്നു
നക്ഷത്രങ്ങള്‍ എല്ലാം അവ ചേര്‍ന്ന് സൃഷ്ടിക്കുന്ന രൂപങ്ങള്‍ കാത്തുകൊണ്ടാണോ സഞ്ചരിക്കുന്നത്?  ഗ്രഹങ്ങളോ? എന്തുകൊണ്ടാണവ അലഞ്ഞുതിരിയുന്നത്? ഭൂമി ഒരു പന്തുപോലെ ഉരുണ്ടതാണെങ്കില്‍ എന്തുകൊണ്ടാണത് പരന്നു കാണപ്പെടുന്നത്?  സൂര്യന്‍ പ്രകാശം വികിരണം ചെയ്യുംപോലെ ഗുരുത്വവും വികിരണം ചെയ്യുന്നുണ്ടോ? എന്താണ് ദൃക്ഭ്രംശം? എങ്ങനെയാണത് നക്ഷത്രദൂരങ്ങള്‍ അളക്കാന്‍ പ്രയോജനപ്പെടുന്നത്?
 

ഇന്ത്യന്‍ ഭരണഘടന കുട്ടികള്‍ക്ക്

indianbharanaghadana


ISBN 978-81-8494-000-8 îKSICL 99
വില  40.00

ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതം. ലോകത്തിലെ ഏറ്റവും ബൃഹത്തായ ലിഖിത ഭരണഘടനയാണ് നമ്മുടേത്. മൌലിക അവകാശങ്ങള്‍, മൌലിക ചുമതലകള്‍, നിദേശക തത്ത്വങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍ ലളിതമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന കുട്ടികള്‍ക്ക്.
 

നമ്മുടെ ദേശീയപതാകയും ദേശീയഗാനവും

nammude-desiya


ISBN  978-81-907798-7-6 î KSICL 186
വില  40.00

നമ്മുടെ സ്വാതന്ത്യ്രസമരചരിത്രത്തില്‍ നിന്ന് മിഴിവുറ്റ ഒരേട്. യുവാക്കളില്‍ ദേശസ്നേഹം കത്തിജ്വലിപ്പിക്കുവാനും അവരെ ദേശീയ പ്രസ്ഥാനത്തിലേക്കാനയിക്കാനും ദേശീയ പതാകയും ഗാനവും വഹിച്ച പങ്ക് ചെറുതല്ല.
 

ഭൂമിക്ക് ഒരവസരം നല്കൂ

bhumiku-oruavasaram

രചന
പി പി കെ പൊതുവാള്‍
ISBN 978-81-8494-012-1 î KSICL 423
വില  100.00

പരിസ്ഥിതി മലിനീകരണം, ഓസോണ്‍ ശോഷണം, ആഗോളതാപനം തുടങ്ങിയ പ്രതിഭാസങ്ങളും  അവ സൃഷ്ടിക്കുന്ന വിപത്തുകളും  പ്രതിപാദിക്കുന്നു
ജീവജാലത്തിലെ മനുഷ്യനടക്കമുള്ള ഒട്ടേറെ ജീവിവിഭാഗങ്ങളെ മുച്ചൂടും മുടിക്കാന്‍ പോന്ന, ബീഭത്സമായ ദുരന്തങ്ങള്‍ക്കു വഴിവയ്ക്കാവുന്ന, മാറ്റങ്ങള്‍ക്ക് മനുഷ്യകൃത അനര്‍ഥങ്ങള്‍ എങ്ങനെ കാരണമാവുന്നു എന്ന് രചയിതാവ് വ്യക്തമാക്കുന്നു. നമുക്ക് പാര്‍ക്കാന്‍ പ്രപഞ്ചത്തിലുള്ള ഒരേയൊരിടമായ നമ്മുടെ മാതൃഗ്രഹത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും വരും തലമുറയെ ബോധ്യപ്പെടുത്തുന്നു
 
പേജ് 2 ൽ 4