KERALA STATE INSTITUTE OF CHILDREN'S LITERATURE

14 വയസ്സു മുതല്‍

ഒ എന്‍ വി കുറുപ്പ് - കവിയും കവിതയും

onv

രചന
ബൈജു ചന്ദ്രന്‍
ചിത്രീകരണം
അനീഷ തമ്പി
ISBN 81-8494-153-6 KSICL 694
വില  50.00

കവിയും കവിതയും എന്ന പരമ്പരയിലെ ആദ്യപുസ്തകം - ഒ എന്‍ വി യുടെ ജീവിതത്തെ പരിചയപ്പെടുത്തുന്നു
കതിര്‍ക്കനമുള്ള അനേകം കാവ്യങ്ങളിലൂടെ മലയാളകവിതയെ ചൈതന്യവത്താക്കിയ ഒ എന്‍ വിയുടെ ജീവിതത്തേയും കവിതകളേയും യുവ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ജീവചരിത്രവും കാവ്യപരിചയവും. "ഒ എന്‍ വിയുടെ കാവ്യജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. ബാല്യകാലം മുതല്‍ ജ്ഞാനപീഠം നേടിയതുവരെയുള്ള കവിയുടെ ജീവിതം ഏഴ് അദ്ധ്യായങ്ങളിലായി ചിത്രീകരിക്കുന്നു.
 

ശന്തനുവിന്റെ പക്ഷികള്‍

prakrithiye-ariyum

രചന
സക്കറിയ
ചിത്രീകരണം
ടി ആര്‍ രാജേഷ്
ISBN 978-81-8494-110-8 îKSICL 664
വില  50.00

തീവണ്ടിക്കൊള്ള, ഉണ്ണിയെന്ന കുട്ടി തുടങ്ങിയ മനോഹരങ്ങളായ ആറു കഥകള്‍.
കുറെ ദിവസം കഴിഞ്ഞ് ശന്തനു ഒരു സ്വപ്നം കണ്ടു.  താന്‍ ഒരു പൂത്ത മരം പോലെ കൊങ്ങിണിക്കൊമ്പും കൈയില്‍പ്പിടിച്ച് മുറ്റത്തിന്റെ കോണില്‍ നില്‍ക്കുകയാണ്.  അതിലെ കായ്കളും പൂക്കളുമെല്ലാം മരക്കൊത്തികളും പൊന്‍മാന്‍മാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്.  ശന്തനു മെല്ലെമെല്ലെ ഒരു യന്ത്രപ്പാവയെപ്പോലെ തലതിരിച്ച് പൂങ്കൊമ്പിലേക്ക് നോക്കി.  തന്റെ നാവിന്റെ തുമ്പത്തു തരിച്ചു നിന്ന ആ ചോദ്യം ചോദിച്ചു: “നിങ്ങള്‍ക്കു മരണമില്ലേ, നിങ്ങള്‍ എവിടെപോകുന്നു?”
 

പൂച്ചക്കുട്ടികളുടെ വീട്

Poochakkuttikalude-Veedu

ടി പദ്മനാഭന്റെ കഥകള്‍
കുട്ടികള്‍ക്ക്
രചന
ടി പദ്മനാഭന്‍
ചിത്രീകരണം
കെ സുധീഷ്
ISBN 978-81-8494-107-4 î KSICL 663
വില  50.00

ഗുരുസ്മരണ, ഗുല്‍മുഹമ്മദ്, ഗോട്ടി, പൂച്ചക്കുട്ടികളുടെ വീട്, മഞ്ഞനിറമുള്ള റോസാപ്പൂവ് എന്നീ കഥകളാണ് ഈ സമാഹാരത്തില്‍. വ്യക്തികളോടും ജീവികളോടും കഥാകാരനുള്ള സ്നേഹമാണ് ഈ കഥകളില്‍ നിറയുന്നത്. ഓരോ കഥയും നാം അറിയാത്ത ഒരു പുതിയ അനുഭവമായി മാറുന്നുണ്ട്. അതോടൊപ്പം കാവ്യാത്മകമായ ഉള്‍ക്കാഴ്ച പ്രകടിപ്പിക്കുകയും ചെയ്യുന്നു.
 

അലാവുദ്ദീന്റ കഥ

alladin-kathakal

രചന
മാധവിക്കുട്ടി
ചിത്രീകരണം
കെ പി മുരളീധരന്‍
ISBN  978-81-8494-027-5 î KSICL 591
വില  50.00

അലാവുദ്ദീന്റെ കഥ, ഗോസായിത്തന്ത, ദൃക്സാക്ഷി, പ്രഭാതം, അടുക്കളയ്ക്കു തീപിടിച്ച രാത്രി എന്നീ അഞ്ചു കഥകള്‍
ബാല്യത്തിന്റെ നിഷ്കളങ്കതയും സഹജഭാവങ്ങളും ഈ കഥകളെ മറ്റു മലയാള കഥകളില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നു. മനുഷ്യ  ജീവിതത്തിന്റെ തീക്ഷ്ണ മുഹൂര്‍ത്തങ്ങളെ പ്രതിഫലിപ്പിക്കുന്നു ഈ കഥകള്‍.
 

മൂന്നു കുട്ടികള്‍

munnu-kuttikal

രചന
സേതു
ചിത്രീകരണം
ബ്യൂഗിള്‍ ബീസ്
ISBN  978-81-8494-026-8 î KSICL 590
വില  50.00

സേതു രചിച്ച, അപൂര്‍വ്വ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഏഴു കഥകള്‍
“നമ്മെക്കാള്‍ ബുദ്ധീള്ളവരാണ് ഇപ്പഴത്തെ കുട്ടികള്.  അവര്‍ക്ക് അസ്സലായിട്ടറിയാം എന്താ വേണ്ടതെന്ന്.  അവര്‍ക്കു വേണ്ടത് ഓട്ടുരുളിയും ഉണക്കലരിയും ഹരിശ്രീയുമൊന്നുമല്ല.  കുറേ ചതുരക്കട്ടകള്‍.  അവയിലൂടെ ഓടിനടക്കുന്ന വിരലുകള്‍.  ഒരുപാടു വിരലുകള്‍.  ഒരുപക്ഷേ ഉരുളിയിലെ ഉണക്കലരിക്കു പകരം ഒരു ലാപ്ടോപ്പായിരുന്നെങ്കില്‍...”
 

തേവരുടെ തുമ്പി

thevarude-thumbi

രചന
സി വി ശ്രീരാമന്‍
ചിത്രീകരണം
കെ പി മുരളീധരന്‍
ISBN 978-81-8494-064-0 î KSICL 627
വില  50.00

ഓണം ടോയ്, മുത്തശ്ശിക്കഥയിലും മായം, മുത്തശ്ശിയുടെ മരണം, തേവരുടെ തുമ്പി തുടങ്ങിയ ആറു കഥകള്‍
മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളിലൊരാളായ സി വി ശ്രീരാമന്‍ രചിച്ച കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത ഈ ആറു കഥകള്‍ മറക്കാനാവാത്ത വായനാനുഭവം സമ്മാനിക്കുന്നു.
 
പേജ് 1 ൽ 2