KERALA STATE INSTITUTE OF CHILDREN'S LITERATURE

Awards

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് - ബാലസാഹിത്യ അവാര്‍ഡുകള്‍ 2012 പ്രഖ്യാപിച്ചു

ബാലസാഹിത്യപുരസ്‌കാരം 2012


കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2012ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ ബഹു. സാംസ്‌കാരിക വകുപ്പു മന്ത്രി ശ്രീ. കെ. സി. ജോസഫ് പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തില്‍ ശ്രീ പി പി രാമചന്ദ്രന്‍ രചിച്ച 'പാതാള'വും കവിത വിഭാഗത്തില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ രചിച്ച 'രാപ്പാടി'യും ശാസ്ത്രവിഭാഗത്തില്‍ ഡോ. അബ്ദുള്ള പാലേരി രചിച്ച 'വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം' എന്ന പുസ്തകവും വൈജ്ഞാനിക വിഭാഗത്തില്‍ ശ്രീ എന്‍ പി ഹാഫിസ് മുഹമ്മദ് രചിച്ച 'കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം' എന്ന പുസ്തകവുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ജീവചരിത്രവിഭാഗത്തില്‍ പ്രൊഫ. എം.കെ. സാനു എഴുതിയ 'ശ്രീനാരായണഗുരു' എന്ന പുസ്തകത്തിനും വിവര്‍ത്തനവിഭാഗത്തില്‍ ശ്രീമതി ഭവാനിചീരാത്ത്-രാജഗോപാലന്‍ വിവര്‍ത്തനം ചെയ്ത 'ഗോസായിപ്പറമ്പിലെ ഭൂതം' എന്ന നോവലിനുമാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 'കൊറ്റിയും കൊതുകും മരങ്കൊത്തിയും ഉപ്പുവിറ്റ കഥ' എന്ന പുസ്‌കത്തിന്റെ ചിത്രീകരണം നിര്‍വഹിച്ച ശ്രീ ടി ആര്‍ രാജേഷിന് ചിത്രീകരണവിഭാഗത്തില്‍ അവാര്‍ഡു ലഭിച്ചു. 'കുട്ടികള്‍ക്കുള്ള 21 നാടന്‍പാട്ടുകള്‍' എന്ന ചിത്രപുസ്തകത്തിന്റെ ചിത്രീകരണം നടത്തിയ ശ്രീ ജയേന്ദ്രന് ചിത്രപുസ്തകവിഭാഗത്തില്‍ അവാര്‍ഡു ലഭിച്ചു. 'മാനത്തെകാഴ്ചകള്‍' എന്ന പുസ്തകത്തിന്റെ രൂപകല്പന നിര്‍വിച്ച ശ്രീ. പ്രദീപ് പി ഡിസൈന്‍ വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.
നാടകവിഭാഗത്തില്‍ ബാലസാഹിത്യ പുരസ്‌കാരത്തിന് യോഗ്യമായ നാടകം മത്സരത്തിനു ലഭിക്കാഞ്ഞതിനാല്‍ ആ വിഭാഗത്തില്‍ 2012ല്‍ പുരസ്‌കാരം നല്‌കേണ്ട എന്ന് തീരുമാനിച്ചു.
10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.
 
പേജ് 4 ൽ 6