KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വാര്‍ത്ത

വാര്‍ത്തകള്‍ ഓഗസ്റ്റ്‌ രണ്ടാം ലക്കം 2011

ക്യാമറയുപയോഗിച്ച് സെന്‍സസ്

 വന്യജീവികളുടെ കണക്കെടുപ്പ് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണ്. രാവും പകലും വനത്തില്‍ തങ്ങിവേണം വന്യജീവികളെ നിരീക്ഷിക്കാന്‍. എന്നാല്‍ മനുഷ്യരുടെ നേരിട്ടുള്ള സഹായമില്ലാതെ തന്നെ ഇനി കണക്കെടുപ്പു നടത്താം. ക്യാമറകളാണ് ഇതിനു സഹായിക്കുക. കടുവകളുടെ കാല്‍പ്പാടുകളും കാഷ്ഠവും ഒക്കെ ഉപയോഗിച്ചുള്ള കണക്കെടുപ്പുകള്‍ക്കു കൃത്യത കുറവാണ്. ഇതു പരിഹരിക്കാന്‍ കൂടിയാണ് വയനാട് വന്യജീവിസങ്കേതത്തിലെ പുതിയ പരീക്ഷണം.  മുത്തങ്ങ പരിധിയില്‍ ഏതാണ്ട് പതിനഞ്ചോളം ക്യാമറകള്‍ ഇതു വരെ സ്ഥാപിച്ചു കഴിഞ്ഞു. സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് തുടങ്ങിയ മേഖലകളില്‍ നൂറോളം ക്യാമറകളും ഉടന്‍ സ്ഥാപിക്കും. vartha1
വന്യജീവി സങ്കേതത്തെ അഞ്ച് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിവരുന്ന ചെറു ഗ്രിഡുകളായിത്തിരിച്ചാണ് ക്യാമറകള്‍ സ്ഥാപിക്കുക. ഓരോ ഗ്രിഡിലും കടുവകള്‍ സഞ്ചരിക്കുവാന്‍ സാധ്യതയുള്ളയിടങ്ങളിലെ മരങ്ങളില്‍ നിലത്തുനിന്നും അരമീറ്ററോളം ഉയത്തില്‍ പരസ്പരം അഭിമുഖമായാണ് ക്യാമറകള്‍ ഘടിപ്പിക്കുന്നത്.  മൃഗങ്ങളുടെ ചലനം, സാന്നിദ്ധ്യം തുടങ്ങിയവയെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ക്യാമറകെണി എന്ന ഈ സംവിധാനത്തിനു കഴിയും. പകലും രാത്രിയും ക്യാമറകള്‍ പ്രവര്‍ത്തിക്കും. മൃഗങ്ങളില്‍ നിന്നും വരുന്ന ഇന്‍ഫ്രാറെഡ് വികിരണങ്ങളെ തിരിച്ചറിഞ്ഞാണ് ക്യാമറ പ്രവര്‍ത്തിക്കുക. മനുഷ്യനുള്‍പ്പടെയുള്ള ഏതു മൃഗം അടുത്തെത്തിയാലും ക്യാമറ ഫോട്ടെയെടുക്കും. വീഡിയോ എടുക്കാനുള്ള സംവിധാനവും ഇതിനോടൊപ്പമുണ്ട്. ആ പ്രദേശത്തെ വിവിധ തരത്തിലുള്ള മറ്റു ജീവികളെക്കുറിച്ചുമുള്ള വിവരങ്ങളും ക്യാമറയിലൂടെ ലഭ്യമാകും. അതോടെ എല്ലാ ജീവികളെയും പരിഗണിച്ചുകൊണ്ട് സമഗ്രമായ സംരക്ഷണനയം തയ്യാറാക്കാനുള്ള വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും

നവനീത് കൃഷ്ണന്‍ എസ്

 

വിക്കിപ്രവര്‍ത്തനങ്ങളിലേക്ക് സ്കൂളുകളും

മലയാളം വിക്കി ഗ്രന്ഥശാലയെപ്പറ്റി കേട്ടിട്ടുണ്ടോ? പകര്‍പ്പവകാശകാലം കഴിഞ്ഞതോ സ്വതന്ത്ര പകര്‍പ്പവകാശമുള്ളതോ ആയ മലയാള പുസ്തകങ്ങvartha3ളുടെ ഇന്റര്‍നെറ്റിലെ ശേഖരമാണത്. http://ml.wikisource.org/wiki/Ramachandravilasam എന്ന വിലാസം സന്ദര്‍ശിച്ചാല്‍ ഐതിഹ്യമാല, കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍, കുമാരനാശാന്‍ കൃതികള്‍, എഴുത്തച്ഛന്‍ കൃതികള്‍ തുടങ്ങി മലയാളത്തിലെ ഏറ്റ വും വലിയ ഡിജിറ്റല്‍ പുസ്ത സഞ്ചയം സൌജന്യമായി നിങ്ങളുടെ മുന്നില്‍! ഈ പുസ്തകങ്ങളൊക്കെ ഇവിടെ ഡിജിറ്റല്‍ രൂപത്തില്‍ ഒരുക്കുന്നത് ലോകത്തിന്റെ പല ഭാഗത്തുള്ള സന്നദ്ധ പ്രവര്‍ത്തകരായ മലയാളികളാണ്. ഇപ്പോഴിതാ ഈ മഹത്തായ കൂട്ടായ്മയുടെ കൂടെ ഒരു കൈ നോക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും എത്തിയിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം എന്നറിയപ്പെടുന്ന രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് - 1907) ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള പ്രയത്നത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. ചവറ ഉപജില്ലയിലെ 15 സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ ഐ ടി ക്ളബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളും മഹാകാവ്യത്തിന്റെ ഡിജിറ്റൈസേഷനില്‍ പങ്കാളികളാകുന്നു. തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പതിപ്പ് http://ml.wikisource.org/wiki/kundalatha എന്ന വിലാസത്തില്‍ ലഭ്യമാണ്. ഇതിനു പിന്നാലെ മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിലെത്തുകയാണ

സന്തോഷ്‌ തോട്ടത്തില്‍

ജൈവവൈവിധ്യ രജിസ്ററുമായി കൊടിയത്തൂര്‍ പഞ്ചായത്ത്

തിരുവനന്തപുരം , കൊല്ലം ജില്ലകളിലായി 204 പ്രകൃതിദത്ത നീരുറവകള്‍ കണ്ടെത്തി. കുടിവെള്ളത്തിvartha2നായിട്ടുപയോഗിക്കാന്‍ കഴിയുന്നവയാണിവ. എല്ലാ നീരുറവകളിലും കൂടി ഒരു ദിവസം ഒന്നേകാല്‍ക്കോടി ലിറ്റര്‍ ജലം ലഭ്യമാകും എന്നാണ് കണക്കുകൂട്ടുന്നത്. ഭൌമശാസ്ത്രപഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് നീരുറകളുടെ കണക്കെടുപ്പുകള്‍ നടത്തിയത്. വര്‍ഷം മുഴുവന്‍ ജലമൊഴുകുന്ന നീരുറകളാണ് ഇതില്‍ ഭൂരിഭാഗവും.  നീരുറകള്‍ക്കു സമീപത്തുള്ള 35ഓളം പഞ്ചായത്തുകളിലെയും 3 മുന്‍സിപ്പാലിറ്റികളിലെയും കുടിവെള്ള പ്രശ്നത്തിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ ഈ നീരുറകള്‍ക്ക് സാധിക്കും എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

നവനീത് കൃഷ്ണന്‍ എസ്

 
പേജ് 1 ൽ 10