KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നുറുങ്ങ്

ഒരു ദിവസം = 10 സെന്റിമീറ്റെര്‍

സാധാരണ ചെടികള്‍ ഒരു ദിവസം കൊണ്ട് എത്ര വളരും? ഒന്നോ രണ്ടോ സെന്റിമീറ്റര്‍ എന്നായിരിക്കും നമ്മുടെയെല്ലാം ഉത്തരം. എന്നാല്‍ വളരെ വേഗം വളരുന്ന ചെടികളുമുണ്ട്. ധൃതരാഷ്ട്രpachaപ്പച്ച എന്ന ചെടി ഇപ്പോള്‍ കേരളത്തില്‍  പലയിടത്തും കാണാം. ഒരു ദിവസം കൊണ്ട് ഈ ചെടി വളരുന്നത് എട്ടു മുതല്‍ പത്തു സെന്റിമീറ്റര്‍ വരെ! അതിനാല്‍ വളരെക്കുറച്ചു സമയം കൊണ്ടു തന്നെ ഒരു പ്രദേശത്തു മുഴുവന്‍ പടര്‍ന്നുപിടിക്കാന്‍ ഈ ചെടിക്കാകും. മൈക്കേനിയ മൈക്രാന്ത എന്ന ശാസ്ത്രനാമമുള്ള ഈ ചെടിയുടെ സ്വദേശം തെക്കെ അമേരിക്കയാണ്. കേരളത്തിലെ ജൈവാധിനിവേശങ്ങളില്‍ പ്രധാനിയാണ് മൈക്കേനിയ. മറ്റുള്ള ചെടികളുടെ മീതെ പടര്‍ന്നുകയറി അവയെ നശിപ്പിക്കാന്‍ ഈ ചെടിക്ക് അധിക സമയം വേണ്ട.
ഒരു ദിവസം കൊണ്ടു പത്തു സെന്റിമീറ്ററോളം എന്നത് വലിയ വളര്‍ച്ച തന്നെയാണ്. പക്ഷേ ചിലയിനം മുളകളുടെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതെത്ര നിസ്സാരം എന്നു തന്നെ തോന്നും. കാരണം അനുകൂല സാഹചര്യങ്ങളില്‍ ഒരു ദിവസം കൊണ്ടുള്ള മുളയുടെ വളര്‍ച്ച ഒരു മീറ്ററോളമാണ്!
 
പേജ് 1 ൽ 2