KERALA STATE INSTITUTE OF CHILDREN'S LITERATURE

ലേഖനം

സുര്യനില്ലാത്ത നാട്ടിലേക്ക്

travel

രാത്രി 11 മണിക്കും രാവിലെ2 മണിക്കും ഉദിക്കുന്ന സൂര്യന്‍ ഒരുവിസ്മയക്കാഴ്ചയല്ലേ. നോര്‍വെയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഈ അതിശയപ്രതിഭാസം എനിക്ക് അനുഭവപ്പെട്ടു. പാതിരാസൂര്യന്റെ ഈ നാട്ടില്‍ വര്‍ഷം മുഴുവന്‍ പകല്‍ വെളിച്ചത്തില്‍ ഉണ്ടാകുന്ന വ്യതിയാനം സ്വാഭാവികമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാത്രിയില്‍ ആകാശത്തിന്റെ സൌന്ദര്യം അനുഭവിക്കാനേ പറ്റുകയില്ല. സൂര്യന്‍ ചക്രവാള ത്തിനപ്പുറം പോയി മറഞ്ഞാ ലല്ലേ അത് സാദ്ധ്യമാകൂ. രാവിലെ, വൈകുന്നേരം എന്ന നമ്മുടെ ദിവസ സങ്കല്പങ്ങളെ തന്നെ അട്ടിമറിക്കും സൂര്യന്റെ ഈ സാന്നിദ്ധ്യം. നവംബര്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളില്‍ സൂര്യന്‍ മുഖം കാണിക്കുകയേയില്ല.  എപ്പോഴും രാത്രി തന്നെ. ധ്രുവപ്രദേശത്ത് മഷി പോലെ കറുത്ത രാത്രിയില്‍ ധ്രുവ ദീപ്തി (northern light) കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭവം വര്‍ണ്ണിക്കാന്‍ nor1വാക്കുകളില്ല. അതൊരു സര്‍റിയല്‍ അനുഭവ മാണ് തീര്‍ച്ച. പച്ച, മഞ്ഞ, ചുവപ്പ്, നീല വര്‍ണ്ണങ്ങളില്‍ നൃത്തം ചെയ്യുന്ന പാളികള്‍. അല്ലെ ങ്കില്‍ പ്രകാശനാളങ്ങള്‍. എ ന്തൊരു മനോഹര ദൃശ്യം.
ഈയൊരു നിഗൂഢ ദൃശ്യ ത്തിന് എനിക്കിതുവരെ സാ ക്ഷിയാകാന്‍ കഴിഞ്ഞിട്ടില്ല. അത് വിമോഹിപ്പിക്കുന്ന ഒന്നാ ണെന്ന് പറഞ്ഞു കേട്ടെങ്കിലും നോര്‍വയിലെ മരം കോച്ചുന്ന തണുപ്പൊഴിവാക്കാന്‍ ഇന്നേ വരെ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ചൂട് പിടിപ്പിച്ച മുറിക്കുള്ളില്‍ അടച്ചിരിക്കാനും യാത്ര ചെയ്യാനും വയ്യാത്തതിനാല്‍, സൂര്യകിര ണങ്ങളില്‍ ഉണരുന്ന ജീവിത ത്തിന്റെ നൈരന്തര്യം ഒഴിവാ ക്കാനാവാത്തതിനാല്‍ ആണ് ഞാന്‍ അവ ഒഴിവാക്കുന്നത്. എന്തെന്നാല്‍ നോര്‍വെയിലെ മഞ്ഞുകാലത്ത് ചില ദിവസ ങ്ങളില്‍ അതൊന്ന് കണികാ ണാന്‍പോലും പറ്റുകയില്ല.
ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നോര്‍വെയില്‍ ഊഷ്മാവ് -20 ഡിഗ്രിവരെയാകും. സഹിക്കാനാവാത്ത തണുപ്പ്. വസന്തകാലവും മഴക്കാലവും നനഞ്ഞ, കാറ്റുള്ള തണുപ്പേറിയവയായിരിക്കും. നഗരം മുഴുവന്‍ മഞ്ഞുകൊണ്ട് ഏതാണ്ട് മൂടി ക്കഴിയുമ്പോള്‍ ആളുകള്‍ ശരീരം മുഴുവന്‍ തുണി കൊണ്ട് പൊതി ഞ്ഞു തുടങ്ങും. കാലാവസ്ഥയെ അതിജീവിക്കാന്‍ എത്ര ഒരുക്nor2കങ്ങള്‍ ആവശ്യമാണെന്നത് ആശ്രയിച്ച് വേഷ വിതാനത്തില്‍ വ്യ ത്യാസം വരും. നോര്‍ വെയില്‍ കോട്ടണുടുപ്പുകള്‍ ക്കും മുണ്ടുകള്‍ക്കും വിട.
ഈ മനോഹരമായ സ്ഥല ത്ത് ചുറ്റിത്തിരിയുമ്പോള്‍ അന്തരീക്ഷപ്രതിഭാസങ്ങളാ ണ് എന്നെ വിമോഹിപ്പിക്കുന്നത്. പ്രാദേശികസമയത്തി നും കലണ്ടറുകള്‍ക്കുമനു സരിച്ച് ഉറക്കമെഴുന്നേല്‍ ക്കുന്നതും കിടക്കുന്നതും ആളുകള്‍ ഇപ്പോള്‍ ക്രമീകരി ച്ചിട്ടുണ്ട്. എന്നാല്‍ സൂര്യന്റെ ഉദയാസ്തമയങ്ങള്‍ ദിവസ ങ്ങള്‍വരെ വൈകിയെത്തുന്ന ഇവിടെ അത് അതിജീവിക്കുവാന്‍ ഇവിടത്തെ ജനത എന്താണ് ചെയ്തത്?  പ്രത്യേ കിച്ചും വൈദ്യുതി, ഗതാഗതം, വിനിമയബന്ധങ്ങള്‍ എന്നിവ ഇല്ലാതിരുന്ന, മഞ്ഞുമല നീക്കാനുള്ള ആധുനിക സാങ്കേതികവിദ്യയില്ലാതിരുന്ന, 24 മണിക്കൂറും തുടര്‍ച്ചയായി വെള്ളം കിട്ടാതിരുന്ന,
പൊതുസ്ഥ ലങ്ങളില്‍ കേന്ദ്രീകൃത ഉഷ്ണീ കരണികള്‍ ഇല്ലാ തിരുന്ന ഒരു സമയത്ത്.
ഓസ്ലോ നഗരത്തിന് തൊട്ടടുത്തുള്ള ബിഗ്ഡോയി ഉപദ്വീപിലെ നോര്‍സ്ക് ഫോക്ക് മ്യൂസിയം സന്ദര്‍ശി ക്കുകയാണ് ഈ കുഴമറിഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഞാന്‍ കണ്ടെത്തിയ വിദ്യ. പരമ്പരാഗത കരകൌശല വസ്തുക്കള്‍ നാടോടിവേഷ വിതാനങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുട ങ്ങി രസകരമായ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക ചരിത്ര സ്ഥാപ നങ്ങളിലൊന്നും യൂറോപ്പിലെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ മ്യൂസിയവുമാണ് നോര്‍സ്ക് ഫോക്ക് മ്യൂസിയം.
നോര്‍വെയുടെ സാംസ്കാരികചരിത്രത്തില്‍ നിന്നും ചീന്തിയെടുത്ത ചില നേര്‍ ക്കാഴ്ചകളാണ് ഏക്കറുകളോളം പരന്നുകിടക്കുന്ന മ്യൂ സിയത്തില്‍. പതിനേഴ് മുതല്‍ പത്തൊമ്പത് വരെ നൂറ്റാണ്ടു കളിലെ നോര്‍വീജിയന്‍ ജീവിതം പകര്‍ത്തുന്ന ആ ദൃശ്യങ്ങള്‍ പ്രാചീന ജീവിത ത്തിലേക്ക് തുറക്കുന്ന ഒരു ജാലകമാണ്. ഭൂതകാലത്തോടുള്ള ഈ അഭിരതി അവിടത്തെ ജനങ്ങള്‍ക്ക് ജീവിതത്തോട് പ്രസാദാത്മകമായ സമീപനം പുലര്‍ത്താന്‍ അവസരമൊരുക്കും.

ഈ ഇമെയില്‍ വിലാസങ്ങള്‍ സ്പാം ബോടുകളില്‍ നിന്നും മുക്തമാണ്. കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യണം

 
പേജ് 1 ൽ 2