KERALA STATE INSTITUTE OF CHILDREN'S LITERATURE

എന്റെ സ്കൂള്‍

ഓടാനും നീന്താനും ഒരു സ്റേഡിയം


school

ആയുര്‍വേദത്തിന്റേയും ഫര്‍ണിച്ചറുക ളുടേയും നാട്ടില്‍ പ്രശസ് തിയും പെരുമയും കൊണ്ടു പേരുകേട്ട വിദ്യാലയമാണ് ഗവ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പാഠ്യപാഠ്യേതര വിഷ യങ്ങളില്‍ മികവിന്റെ പടവു കള്‍ ചവിട്ടിക്കയറുമ്പോള്‍ പ്രവ ര്‍ത്തനങ്ങള്‍  മിഴിവുറ്റതാക്കാ നുള്ള യത്നത്തിലാണ് വിദ്യാ ര്‍ത്ഥികളും അധ്യാപകരും
രക്ഷിതാക്കളും നാട്ടുകാരും. school3
1920-21 കാലഘട്ടത്തില്‍ മാനവേദന്‍രാജയാണ് ഒരു പ്രൈമറിസ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. 1923 ല്‍ അത് കോട്ടയ്ക്കലിലെ ആദ്യ ഹൈസ്കൂളായി. 1978 ല്‍ സര്‍ ക്കാര്‍സ്കൂളും. 1998 ല്‍ ഹയര്‍ സെക്കന്‍ഡറിയായി. സ്വന്തമായി ലൈബ്രറിക്കെട്ടിടം, വിശാലമായ ഗ്രന്ഥശേഖരം, ആസൂത്രണമികവുള്ള ക്ളാസ്സ് മുറികള്‍, സയന്‍സ് ലാബുകള്‍, സ്മാര്‍ട്ട് ക്ളാസ്സ് റൂം, ഐ ടി ലാബുകള്‍, ഓഡിറ്റോറിയം, വിശാലമായ കളിസ്ഥലം, 6 മാസം വെള്ളം നിറഞ്ഞ തടാ കം. ഇങ്ങനെ നീളുന്നു ഭൌതികസാഹചര്യങ്ങളുടെ മികവ്.
വിപുലവുമായ ഒരു പൂര്‍വവിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റി പി കെ വാര്യര്‍, മുന്‍ കേരള വിദ്യാ ഭ്യാസ മന്ത്രി യു കെ ബീരാന്‍ സാഹിബ്, ഒ വി വിജയന്‍, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍മാരാ യ എം കെ വെള്ളോടി, എം എ വെള്ളോടി, കേരള സര്‍വ്വകലാശാല മുന്‍ വി സി കെ സി കെ ഇ രാജ കര്‍ണ്ണാടക മുന്‍ ഡി ജി പി കെ സി കെ ഇ രാജ ഐ പി എസ് school2തുടങ്ങിയവര്‍ ശിഷ്യസമ്പത്തിലെ അമൂല്യ രത്നങ്ങളാണ്.
അന്താരാഷ്ട്രഭൌമവര്‍ഷം 2008 ല്‍ യു എന്‍ നടപ്പാക്കിയപ്പോള്‍ “ഭൂമിയ്ക്കു പനി” എന്ന പാനല്‍ പ്രദര്‍ശനം, പല പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന സാമൂഹ്യശാസ്ത്രക്ളബ്, ഐ ടി ക്ളബ്, ഗണിതശാസ്ത്രക്ളബ്, ഭാഷാക്ളബ്, സാര്‍ക്ക്, ഫിലാ റ്റലിക്ളബ്, ഇശല്‍ക്ളബ് തുടങ്ങി യ ക്ളബ്ബുകളും സ്കൂളിലുണ്ട്. സബ്ജില്ല, ജില്ല, സംസ്ഥാന ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലെ മികച്ച പ്രാ തിനിധ്യം, സീഡ് അവാര്‍ഡ്, യു പി വിഭാഗത്തിലെ ലിറ്റില്‍ സയന്റിസ്റ് അവാര്‍ഡ്, ഓഡി യോ ക്വിസിലെ മികച്ച പ്രാതി നിധ്യം അംഗീകാരം, ശാസ്ത്ര കലണ്ടര്‍ മത്സരത്തിലെ സം സ്ഥാനതല അംഗീകാരം, മികവ് 2007, 2008, 2009 അവാര്‍ഡ്, ഗണിത ശാസ്ത്ര മേളയിലെ ഒന്നാം സ്ഥാനവും ഐടി മേളയിലെ ഹാട്രിക്കും ഹരിതവിദ്യാലയ അവാര്‍ഡും മികച്ച തെളിവുകള്‍ മാത്രം. അന്താരാഷ്ട്രജ്യോതിശാസ്ത്ര വര്‍ഷത്തില്‍ മുതിര്‍ന്നവര്‍ക്കു വേണ്ടി കുട്ടികളുടെ ബഹിരാ കാശക്ളാസ് “ഗലീലിയോ ഗ്രാമ വേദി” ചാന്ദ്രദിന ക്ളാസ്, ആകാ ശനിരീക്ഷണ ക്യാമ്പ്, സൌര കണ്ണട ശിschool4ല്പശാല, അന്തരാഷ്ട്ര ജൈവവവൈവിധ്യ വര്‍ ഷത്തിന്റെ ഭാഗമായി ശലഭോ ദ്യാനം എന്നീ പ്രവര്‍ത്തനങ്ങള്‍ സ്കൂളിനെ വേറിട്ടതാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി നട ക്കുന്ന സാഹിത്യ ശില്പ ശാലകള്‍, അനുസ്മരണ പഠന ക്ളാസ്, എഴുത്തുകൂട്ടം, വായന ക്കൂട്ടം, അന്തര്‍ദേശീയതല ത്തില്‍ യുനെസ്കോയുടെ അംഗീകാരം നേടിയ വായന യുടെ ലോകം, യാത്രയുടെ ലോകം, സ്കൂള്‍ ഹരിത സേനയുടെ ഭാഗമായി നട ത്തുന്ന കൃഷികള്‍ ഔഷധത്തോട്ടം, മീന്‍ വളര്‍ത്തല്‍, നീന്തല്‍ പരിശീലനം തുടങ്ങി യവയും സ്കൂളിന്റെ മുഖമുദ്രകളാണ്. സ്വന്തമായി നീschool1ന്തല്‍ക്കുളമുള്ള കേരളത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്. സ്കൂളിലെ 2 ഏക്കറോളം വരുന്ന മൈതാ നത്ത് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളം നില്‍ക്കും. നീന്തല്‍ പഠനത്തിന് കോട്ടയ്ക്കല്‍ നഗരസഭ ഒരു കുളം നിര്‍മ്മിച്ചു നല്‍കി. ഒരേ സമയം സ്കൂ ളിലെ കുട്ടികളും നാട്ടുകാരും ഇവിടെ നീന്തല്‍ പഠിക്കുന്നു. രാവിലെയും വൈകുന്നേരം 4 മണിക്കുശേഷവുമാണ് പരിശീലനം.
അന്താരാഷ്ട്ര വനവര്‍ഷത്തിന്റെ ഭാഗമായി സ്കൂള്‍ ഹരിതസേനയുടെ നേതൃ ത്വത്തില്‍ കരിവെള്ളൂര്‍ മുരളി രചിച്ച മരവും കുട്ടിയും എന്ന സംഗീത ശില്‍പം അവതരി പ്പിച്ചു വരുന്നു. ജില്ലയ്ക്ക കത്തും പുറത്തും വനവര്‍ഷ സന്ദേശമെത്തിക്കാന്‍ അമ്പതുവേദി പിന്നിട്ട ഈ സംഗീതശില്‍പത്തിനു  സാധിച്ചിട്ടുണ്ട്.

പ്രവീണ്‍ പ്രകാശ്‌