Description
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ പരമ്പരാഗതമായി വാമൊഴിയിലൂടെ പകര്‍ന്നുകിട്ടിയിട്ടുള്ള കഥകളാണ് ഐതിഹ്യങ്ങള്‍. ഇവ വെറും കഥകള്‍ മാത്രമായിരിക്കില്ല. വ്യക്തികളുടെ ജീവിതത്തെക്കുറിച്ചോ, മറ്റുസംഭവങ്ങളെക്കുറിച്ചോ ഉള്ള ആഖ്യാനങ്ങളും ഇവയില്‍പ്പെടുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധങ്ങളായ ഐതിഹ്യങ്ങളെ സമാഹരിച്ച് എട്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച കൃതിയാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. ഇതിലെ 126 കഥകളില്‍ നിന്നും 52 കഥകള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് ആസ്വാദ്യകരമാം വിധം ലളിതമായ ഭാഷയില്‍ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് എഴുത്തുകാരിയായ ജ്യോതി കെ ജി കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും വായനാസുഖം പ്രദാനം ചെയ്യുന്ന കൃതിയാണിത്.
Reviews
There are no reviews yet.