തളിര് സ്കോളർഷിപ്പ് പരീക്ഷ  നിബന്ധനകൾ

തളിര് സ്കോളർഷിപ്പ് പരീക്ഷ  നിബന്ധനകൾ

തളിര് സ്കോളർഷിപ്പ് പരീക്ഷ 
നിബന്ധനകൾ

• ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകം പരീക്ഷ ഉണ്ടായിരിക്കും.

• ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ജില്ലാതല പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന കുട്ടിയെ/കുട്ടികളെ സംസ്ഥാനതല പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നതാണ്. കൊവിഡ് -19 ന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾതല പരീക്ഷ ഒഴിവാക്കിയിരിക്കുന്നു.

• സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുട്ടികൾക്കും ജില്ലാതല പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

• കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാതല പരീക്ഷ ഓൺലൈനായിട്ടായിരിക്കും നടത്തുക.

• ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള ലോഗിൻ വിശദാംശങ്ങൾ കുട്ടിയുടെ രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലേക്ക് എസ് എം എസ് ആയി അയയ്ക്കുന്നതാണ്.

• രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽഫോൺ നമ്പറിലേക്കാവും മറ്റു നിർദ്ദേശങ്ങളും എത്തിച്ചേരുക.

• ഓൺലൈനായി നടക്കുന്ന പരീക്ഷയിൽ മൊബൈൽ വഴിയോ കമ്പ്യൂട്ടർ/ലാപ്ടോപ്പ് വഴിയോ പങ്കെടുക്കാവുന്നതാണ്.

• പരീക്ഷയെഴുതാനുള്ള നിലവാരമുള്ള സാങ്കേതിക ഉപകരണങ്ങൾ (മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ ) ഉറപ്പുവരുത്തേണ്ടത് പരീക്ഷാർത്ഥിയുടെ ഉത്തരവാദിത്തമാണ്.

• പരീക്ഷയിൽ പങ്കെടുക്കുന്ന മുഴുവൻ സമയവും സ്ഥിരതയാർന്ന ഇന്റർനെറ്റ് സേവനം പരീക്ഷാർത്ഥിയുടെ ഭാഗത്തുനിന്ന് ഉറപ്പുവരുത്തേണ്ടതാണ്.

• പരീക്ഷാർത്ഥിയുടെ ഭാഗത്തുനിന്നുള്ള സാങ്കേതികപ്രശ്നങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതെ വന്നാൽ പിന്നീട് ഒരു അവസരം നൽകുന്നതല്ല. പരീക്ഷാർത്ഥികൾക്ക് ഉണ്ടാകുന്ന സാങ്കേതികതടസ്സങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഉത്തരവാദികളാകുന്നതല്ല.

• ജൂനിയർ വിഭാഗത്തിനും സീനിയർ വിഭാഗത്തിനും വെവ്വേറെ ദിവസങ്ങളിലാവും പരീക്ഷ നടത്തുക.
• പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ മലയാളത്തിലായിരിക്കും.

• 100 ചോദ്യങ്ങളാവും പരീക്ഷയിൽ ഉണ്ടാവുക.

• 90 മിനിറ്റ് (ഒന്നര മണിക്കൂർ) സമയമാണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്നത്.

• ജില്ലാതല പരീക്ഷയ്ക്ക് മുന്നോടിയായി ഓൺലൈൻ പരീക്ഷാസംവിധാനം പരിചയപ്പെടുന്നതിന് അര മണിക്കൂർ ദൈർഘ്യമുള്ള ഒരു മോക്ക് ടെസ്റ്റ് നടത്തുന്നതാണ്. ഇതിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എസ് എം എസ് ആയി അയയ്ക്കുന്നതാണ്. ജില്ലാതല പരീക്ഷയ്ക്ക് മുൻപുള്ള ഏതെങ്കിലും ദിവസമാവും ഇത് നടത്തുക.

• മോക്ക് ടെസ്റ്റിന്റെ ഫലം ജില്ലാതല പരീക്ഷയുടെ ഫലത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല.

• കാറ്റഗറി മാറിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, രജിസ്റ്റർ ചെയ്തതെങ്കിൽ, രജിസ്റ്റർ ചെയ്തിരിക്കുന്ന വിഭാഗത്തിൽ പരീക്ഷ എഴുതാൻ അനുവദിച്ചാൽപ്പോലും ഫലം അസാധുവായി കണക്കാക്കുന്നതാണ്.

• വിജയികൾ സ്കോളർഷിപ്പ് കൈപ്പറ്റുന്നതിലേക്കായി, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിലേക്കായി സ്കൂൾ പ്രധാന അധ്യാപിക/അധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

• ആനുകാലികം-പൊതുവിജ്ഞാനം, ചരിത്രം, ബാലസാഹിത്യം ഉൾപ്പടെയുള്ള സാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ.

• തളിര് മാസികയെ ആസ്പദമാക്കി ചോദ്യങ്ങൾ ഉണ്ടാവും. 2020 ജൂലൈ മുതൽ 2020 ഡിസംബർ വരെയുള്ള 6 ലക്കങ്ങളെ അടിസ്ഥാനമാക്കിയാവും ചോദ്യങ്ങൾ. ഈ ലക്കങ്ങൾ റഫറൻസിനായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. / എന്ന സൈറ്റിൽ തളിര് എന്ന മെനുവിലെ 2020 എന്ന സബ്മെനുവിൽ ഈ ലക്കങ്ങൾ ലഭ്യമാണ്.

• സംസ്ഥാനതല പരീക്ഷയുടെ വിവരം പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.