പുരസ്കാരങ്ങള്‍
മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്‍കുന്ന ബാലസാഹിത്യകാര്‍ക്ക് അംഗീകരാവും പ്രോത്സാഹനവും നല്‍കുന്നത് മലയാളബാലസാഹിത്യശാഖയെ കൂടുതല്‍ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകും എന്നതില്‍ സംശയമില്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി ബാലസാഹിത്യ പുരസ്കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കി വരുന്നു.
മൂന്ന് തരത്തിലുള്ള പുരസ്കാരങ്ങളാണ് ഇപ്പോള്‍ നല്‍കിവരുന്നത്.
ബാലസാഹിത്യപുരസ്കാരം
പത്തു വിഭാഗങ്ങളിലായി എല്ലാ വര്‍ഷവും നല്‍കിവരുന്ന പുരസ്കാരമാണിത്. 1. കഥ/നോവല്‍ (എബ്രഹാം ജോസഫ് പുരസ്കാരം) 2. നാടകം 3. കവിത 4. ശാസ്ത്രം (പി ടി ഭാസ്കരപ്പണിക്കര്‍ പുരസ്കാരം) 5. വൈജ്ഞാനികം (ശാസ്ത്രമൊഴികെ) 6. ജീവചരിത്രം/ആത്മകഥ 7. വിവര്‍ത്തനം/പുനരാഖ്യാനം 8. ചിത്രീകരണം 9. ചിത്രപുസ്തകം 10. പുസ്തക ഡിസൈന്‍ എന്നീ വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍. പ്രശസ്തിപത്രവും ശില്പവും 20000രൂപയും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും. പ്രാദേശികഭാഷയിലുള്ള ബാലസാഹിത്യത്തിന് ഇത്രയധികം അവാര്‍ഡുകള്‍ നല്‍കുന്ന മറ്റൊരു സ്ഥാപനവും ഇന്ന് ഇന്ത്യയിലില്ല. ലോകത്തു തന്നെ അപൂര്‍വ്വമായ ഈ പുരസ്കാരങ്ങള്‍ ഏറെ അഭിമാനത്തോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സമ്മാനിക്കുന്നത്.
സി ജി ശാന്തകുമാര്‍ സമഗ്രസംഭാവന പുരസ്കാരം
ബാലസാഹിത്യ മേഖലയ്ക്ക് ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.
പാലാ കെ എം മാത്യു പുരസ്കാരം
ഏറ്റവും മികച്ച ബാലസാഹിത്യകൃതിക്ക് 60001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്കാരമാണിത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലെ മികച്ച പുസ്തകത്തിനായിരിക്കും പുരസ്കാരം.