സ്ഥാപനം

സ്ഥാപനം

കുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. മലയാളത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസാധനം നടത്തുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നുമുണ്ട്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലനപരിപാടികളും നടത്തുന്നു. തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ഭാരതത്തില്‍ കുട്ടികള്‍ക്കായി പ്രസാധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനവും ഇതാണ്.
1981 ലാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ സജി ചെറിയാൻ അധ്യക്ഷനായ ഭരണസമിതി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നു. ഉപാധ്യക്ഷന്‍ സാംസ്കാരിക വകുപ്പു സെക്രട്ടറി ആണ്. ശ്രീ. പള്ളിയറ ശ്രീധരന്‍ ഡയറക്ടറും.

 

ചെയര്‍മാന്‍

ശ്രീ. സജി ചെറിയാൻ
(ബഹു. സാംസ്കാരികവകുപ്പു മന്ത്രി)

വൈസ് ചെയര്‍മാന്‍

ശ്രീമതി മിനി ആന്റണി ഐ എ എസ്
(സെക്രട്ടറി, സാംസ്കാരികവകുപ്പ്)

മെംബര്‍ സെക്രട്ടറി


ശ്രീ പള്ളിയറ ശ്രീധരന്‍
( ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് )