കവിതാപരിചയം

പറവ

പീലിവനമാലചാര്‍ത്തിമിന്നും
കോടക്കാറൊത്ത നിന്‍ നീല വര്‍ണ്ണം
ഒന്നുതൊടുവാന്‍ പറക്കുന്നു ഞാന്‍kavi1
ഒന്നുപുണരാനലയുന്നു ഞാന്‍
ദാഹിച്ചു മോഹിച്ചു നീന്തി വന്നു
ഒന്നു മുകരാന്‍ അടുത്തു വന്നു.
നീലമലതന്‍ പിറകില്‍ ദൂരെ
മാറുന്നു മായുന്നു നീയകലെ

വാനം
പിച്ചവെച്ചൊടിക്കളിയ്ക്കും കൊച്ചു
കുഞ്ഞിന്റെ താമരത്താരടികള്‍
ഉറ്റു നോക്കുന്ന പിതാവുപോലെ
നിന്‍ ചിറകില്‍ ഗതി നോക്കുന്നു ഞാന്‍
ഉള്‍ക്കരുത്തേറ്റാന്‍ ചിറകിനൂറ്റം
കൈവരാന്‍ സാഹസയാത്രനല്ല
നല്ലൊരൊളിച്ചു കളിയീലോക-
ലീല; യൊരിക്കന്‍ നാം കണ്ടുമുട്ടും.

പി കുഞ്ഞിരാമന്‍ നായര്‍

People Comments (1)

  • ശ്രീകുമാർ ചേർത്തല February 5, 2019 at 7:39 pm

    മലയാളത്തിൻറെ “വേർഡ്സ് വർത്ത്” എന്നറിയപ്പെടുന്ന പ്രകൃതി സ്നേഹിയായ കവിയുടെ നിഷ്കളങ്കത തുളുമ്പുന്ന മനോഹര കവിത..വാഹനവും പറവയും തന്നിലുള്ള ചേതോഹരമായ സംഭാഷണം.പറവ വാനിലയലയുന്നുവെങ്കിലും ഇതുവരെ വാനത്തെ കണ്ടുമുട്ടാനായിട്ടില്ല. വാനമാകട്ടെ പിതാവിന്റെ വാത്സല്യത്തോടെ പറവയെ ഉറ്റുനോക്കുന്നു. മിഥ്യയായ വാനവും യാഥാർത്ഥ്യമായ പറവയും ജീവിതവും മരണവുമാകാം..ചിന്തയും പ്രവൃത്തിയുമാകാം.. മലയാളത്തിൻറെ പ്രിയ കവി ശ്രീ പി. കുഞ്ഞിരാമൻ നായർക്ക് സ്മരണാഞ്ജലി…