ബുള്ളിയും കടുവയും

ബുള്ളി എണീറ്റു.
മീന്‍വാങ്ങണം…”
അവള്‍ വിശദീകരിച്ചു. പണി ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ മൂലയിലാണ് പണി ആയുധങ്ങള്‍ വെച്ചിരിക്കുന്നത്. കത്രികയും ലോഹക്കടലാസും അവള്‍ അവിടെ കുനിഞ്ഞ് വെച്ചു. അവള്‍ ഷെഡ്ഡില്‍ നിന്നിറങ്ങുമ്പോള്‍ പാവാടഞൊറിക്കുള്ളില്‍ അച്ഛന്റെ പണി ആയുധ സഞ്ചി ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു.
അവളും അലോകയും വൈകിട്ടത്തെ അത്താഴത്തിനുള്ള മീന്‍ പിടിക്കാന്‍ പുറത്തേക്കു പോകുമായിരുന്നു. അതുകൊണ്ട് ആരും അവരെ ശ്രദ്ധിച്ചില്ല. മീന്‍ കൂടയ്ക്കകത്ത് അവള്‍ ആയുധസഞ്ചി വെച്ച് പുറത്തേക്കോടി.
അലോക തൂക്കുപാലത്തിനടുത്ത് കാത്ത് നിന്നിരുന്നു. പുഴയ്ക്ക് കുറുകെ തൂക്കുപാലം കാടിനും ഗ്രാമത്തിനുമിടയ്ക്കായിട്ടാണ് നിലകൊള്ളുന്നത്. “കിട്ടിയോ? അലോക ചോദിച്ചു.
“ഇതാ” അരയില്‍ കെട്ടിയിട്ടിരുന്ന കൂട പൊക്കിക്കാട്ടി ബുള്ളി പറഞ്ഞു. “ആദ്യം മീന്‍ പിടിക്കാം…” buly
മലയുള്ള ഭാഗത്ത് ധാരാളം ചെറിയ കുളങ്ങളുണ്ടായിരുന്നു. വെള്ളത്തിലുള്ള ചെറു സസ്യങ്ങള്‍ തിന്ന് രസിച്ചു നടക്കുന്ന വെള്ളിമീനുകള്‍ അതില്‍ നിറയെയുണ്ട്. അലോകയും ബുള്ളിയും മുളകൊണ്ടുണ്ടാക്കിയ കുപ്പിയുടെ മാതൃകയിലുള്ള മീന്‍ചൂണ്ടകള്‍ വെള്ളത്തിലേക്കിട്ടു. പിന്നീടത് പൊ ക്കി എടുത്തു. കിട്ടിയ മീനിനെയൊക്കെ കൂടയിലേക്കെറിഞ്ഞു. താമസിയാതെ അവരുടെ കൂട നിറഞ്ഞു.
തിരിച്ചവര്‍ തൂക്കുപാലത്തിനരികിലേക്ക് നടന്നു. അവര്‍ കാട്ടിലേക്ക് പോകാനും അവിടെ നിന്ന് മുളകള്‍ വെട്ടി വീട്ടിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചിരുന്നു. മുള കണ്ടുകിട്ടാന്‍ പ്രയാസമൊന്നുമുണ്ടാവില്ല. കാട്ടില്‍ നിറയെ തഴച്ചു വളരുന്നുണ്ട് മുളകള്‍. ബുള്ളിക്കും അലോകകയ്ക്കും ഉറപ്പുണ്ടായിരുന്നു, മുളകള്‍ വെട്ടി അവ താങ്ങി എടുത്ത് വീട്ടിലെത്തിക്കാമെന്നതില്‍. ഫാക്ടറിയില്‍ പണി എടുത്തിരുന്നപ്പോള്‍ അഞ്ച് മുളന്തടികള്‍വരെ അവര്‍ തലയില്‍ കയറ്റിയിരുന്നു. മറ്റാരും കാണുന്നതിനുമുമ്പ് വീട്ടിനുള്ളിലെങ്ങനെ കയറും എന്നത് ഒരു പ്രശ്നം തന്നെയാണ്. ഇതുവരെ ഭാഗ്യമുണ്ടായിരുന്നു. മുളന്തടികള്‍ കാണുമ്പോള്‍ സന്തോഷംകൊണ്ട്, ഇതെവിടെനിന്ന് വന്നു എന്നുചോദിക്കരുതേ എന്നൊരു പ്രാര്‍ത്ഥനയായിരുന്നു അവര്‍ക്ക്. തങ്ങളുടെ ബുദ്ധിയില്‍ സന്തോഷിച്ച് അവര്‍ കാട്ടിനുള്ളിലേക്ക് കയറി.
ഓഹോ… തങ്ങള്‍ തനിച്ചല്ല. കവാങ്ങുവും വാജനും പന്തുകളിക്കുന്നുണ്ട്. അതിനടുത്തുള്ള ഒരു ചെറിയ തകിടിയില്‍… ബുള്ളിയും അലോകും പതുക്കെ വൃക്ഷങ്ങളുടെ പിറകില്‍ക്കൂടി അവരെ കടന്നുപോയി. എന്നാല്‍ ചെന്നുപെട്ടതോ സംഗീതയുടെയും സഹോദരന്‍ ഉപ്പാലിന്റെയും മുന്നില്‍. അവര്‍ വിറക് ശേഖരിക്കുകയായിരുന്നു.
“നിങ്ങളെങ്ങോട്ടാ?” സംഗീത ചോദിക്കൂ. “കുറച്ച് മുള എടുക്കാന്‍!”
“ഞങ്ങളും വരാം.” അവരും കൂടി. ബുള്ളിയും അലോകയും വേണ്ട എന്നുപറഞ്ഞില്ല. സൂര്യനസ്തമിക്കാന്‍ അധികസമയമില്ലല്ലോ. കനത്ത പച്ചത്തഴപ്പുകള്‍ കടന്ന് അവര്‍ മുളകള്‍ തിങ്ങിനില്ക്കുന്ന ഭാഗത്തെത്തി. ബുള്ളി സഞ്ചി തുറന്ന് വെട്ടുകത്തി എടുത്തു. അവള്‍ അതൊരിക്കലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ എന്നും ഇതുപയോഗിക്കാറുള്ളതുപോലെ തന്നെ അത് ഉപയോഗിക്കണം എന്നു തീരുമാനിച്ചു. മൂര്‍ച്ചയുള്ള ഭാഗം മുളന്തടിയില്‍ അമര്‍ത്തി. എന്തോ പിറകില്‍ ഞെരിഞ്ഞമരുന്ന ശബ്ദം അവര്‍ പെട്ടെന്ന് കേട്ടു. അവര്‍ മരവിച്ചുപോയി.
“ഹ്വൂ… ഹൂ…” ഞാനീ കാടിന്റെ ഭൂതമാണ് എന്റെ സ്ഥലത്ത് വന്ന് നിങ്ങള്‍ എന്ത് ചെയ്യുന്നു?
അവര്‍ എല്ലാവരും ചിരിച്ചു, അയ്യോ സമാധാനം… ബാബുവും ഖാഗനും തങ്ങളെ കണ്ടുപിടിച്ചിരിക്കുന്നു.
വെട്ടുകത്തി വാങ്ങിക്കൊണ്ട് ഖാഗന്‍ പറഞ്ഞു ‘എനിക്ക് തന്നേക്കിത്. ഇതൊക്കെ ഉപയോഗിക്കാന്‍ എനിക്ക് നന്നായി അറിയാം.’
‘ശ്… മിണ്ടല്ലേ’ അലോക ചുണ്ടത്ത് വിരല്‍വെച്ചു പറഞ്ഞു. വൃക്ഷങ്ങള്‍ക്കിടയ്ക്ക് ഒരു ശബ്ദമവര്‍ കേട്ടു. അടിപിടി ശബ്ദം. എന്തോ അനങ്ങിയതുപോലെ. എല്ലാവര്‍ക്കും പേടിയാവാന്‍ തുടങ്ങി. ഉപ്പല്‍ ഒരു തേങ്ങലുയര്‍ത്തി പറഞ്ഞു “എനിക്കീ സ്ഥലം ഇഷ്ടമല്ല. എനിക്ക് വീട്ടില്‍ പോണം.’
ഏറ്റവും ധൈര്യവതിയായ ബുള്ളി കാര്യങ്ങള്‍ കൈയിലെടുത്തു അവള്‍ പറഞ്ഞു. ‘സംഗീത, നിന്റെ അനിയനോട് മിണ്ടാതിരിക്കാന്‍ പറ.’ബാബു പേടിക്കാതെ… ഞാനെന്താണെന്നൊന്നു നോക്കട്ടെ!…”
ശബ്ദം കേട്ടിടത്തേക്ക് ബുള്ളി നീങ്ങുന്നത് നോക്കിക്കൊണ്ട് ബാക്കിയുള്ളവര്‍ പേടിയോടെ തറയിലിരുന്നു. അടിപിടി ശബ്ദം കൂടുതലുച്ചത്തില്‍… ഒരു മഞ്ഞ വെളിച്ചം പാഞ്ഞു… ബുള്ളിയുടെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. അവള്‍ തിരിഞ്ഞ് ഒരൊറ്റ ഓട്ടം. മറ്റുള്ളവരും കൂടെ ഓടി. ഹൃദയം കൈയില്‍ പിടിച്ച്, പാലമെത്തുന്നതുവരെ അവര്‍ ഓടിക്കൊണ്ടിരുന്നു.
“എവിടെ വെട്ടുകത്തി?” ബുള്ളി അണച്ചുകൊണ്ട് ഖാഗനോടു ചോദിച്ചു.
“എനിക്കറിയില്ല. നിന്റെ കൈയിലുണ്ടെന്നാണ് ഞാന്‍ കരുതിയത്…”
“അപ്പോ അത് തിരികെപ്പോയികൊണ്ടുവരണം.”
പേടിച്ച ശബ്ദത്തോടെ ഖാഗന്‍ പറഞ്ഞു “നീപോ നിന്റെ വെട്ടുകത്തിയല്ലേ.”
ബുള്ളിയോടൊപ്പം പോകാന്‍ അലോക മാത്രമേ തയ്യാറുള്ളൂ. അവര്‍ കൈകോര്‍ത്തു പിടിച്ച് കാട്ടിലേക്ക് കടന്നു.
ഖാഗന്‍ ഇട്ടിടത്ത് തന്നെ വെട്ടുകത്തി കിടപ്പുണ്ടായിരുന്നു. അതിനടുത്ത് വെട്ടി വീഴ്ത്തിയ മുളന്തടിയും.
“അപ്പോ. അതിന്റെ ശബ്ദമാണ്…” അവര്‍ ചിരിച്ചു.
സന്ധ്യയായിരുന്നു. ‘കൂട്ടിലിരുന്ന’ പക്ഷികള്‍ പരസ്പരം വിളിച്ചു. തവളകള്‍ ശബ്ദംവെച്ച് വെള്ളത്തിലേക്ക് ചാടി. പച്ച ചീവിടുകള്‍ ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്നു. രാത്രി ഇപ്പോള്‍ അവരെ മൂടും. പെട്ടെന്ന് തിരിച്ച് വീട്ടിലെത്തണമെന്നവര്‍ക്ക് മനസ്സിലായി. എവിടെയോ ഒരു തിരിവ് എടുത്തത് മാറിയപ്പോയതുകൊണ്ട് അവര്‍ക്ക് വഴിതെറ്റിപ്പോയിരുന്നു. അവര്‍ കൂടുതല്‍ കാട്ടിനുള്ളിലേക്കാണ് ചെന്നു പെട്ടത്. ബുള്ളിയും അലോകയും പേടിച്ചു വിറച്ച് കെട്ടിപ്പിടിച്ചു നിന്നു, എങ്ങോട്ടു പോകണമെന്നറിയാതെ.
അപ്പോള്‍ അവര്‍ കേട്ടു. ഒരു ഗംഭീരശബ്ദം. ബാക്കിയൊക്കെ നിശ്ശബ്ദമായിരുന്നു. അരണ്ട വെളിച്ചത്തില്‍ എന്താണെന്നവര്‍ ശ്രദ്ധിച്ചു നോക്കി. അത് മുളന്തടിയൊന്നുമല്ല. ഒരു സ്വര്‍ണ പ്രകാശം. സ്വര്‍ണവും തവിടും വരകള്‍ നിറഞ്ഞ ഒരു വാല്‍? അവര്‍ സംശയിച്ചു.
ബുള്ളിക്ക് അപ്പുപ്പന്‍ പറഞ്ഞ കഥ ഓര്‍മ വന്നു. അവരാ ശബ്ദത്തെ അനുഗമിച്ചു. വിശ്വാസപൂര്‍വം അവര്‍ ആ ശബ്ദത്തിനും രൂപത്തിനും പിറകെ കനത്ത കാട്ടിനടിയിലൂടെ നടന്നു. അവര്‍ തൂക്കുപാലത്തിലേക്കുള്ള വഴിയിലെത്തിയിരിക്കുന്നു.
അവര്‍ക്ക് കൂടുതലൊന്നും കാണാനായില്ല. ദംഷ്ട്രത്തിന്റെ ഒരു ഭാഗം, ചെവിയുടെ വശം, ചാരനിറമുള്ള തിളങ്ങുന്ന കണ്ണുകള്‍.‘പേടിക്കണ്ട. സങ്കടപ്പെടണ്ട. ഞാന്‍ നിങ്ങള്‍ക്ക് വഴി കാട്ടിത്തരാം.” എന്നു പറയുന്നതുപോലെ അവര്‍ക്കുതോന്നി.
കൂട്ടുകാരനോട് നന്ദി പറയാbullyനായി അവര്‍ തിരിഞ്ഞു നോക്കി. പക്ഷേ ആരുമവിടെ ഉണ്ടായിരുന്നില്ല. കാടിന്റെ ശബ്ദം പിറകിലും ഗ്രാമവിളക്കുകള്‍ മുമ്പിലും…
അലോകയ്ക്ക് ശുഭരാത്രി നേര്‍ന്ന് ബുള്ളി വീട്ടിലേക്കോടി. കണ്ടതും കേട്ടതും ഒക്കെ നാളെ സംസാരിക്കാം. വീട്ടിലെത്തി വെട്ടുകത്തി ഇരുന്ന സ്ഥലത്ത് തിരികെ വെക്കണം.
അവള്‍ ആയുധം ഇരുന്നിടത്ത്വെച്ചു. അമ്മയ്ക്ക് മീന്‍ നല്കി താമസിച്ചതിന് ചുമ്മാ എന്തോ ഒരു കാരണം പറയുമ്പോള്‍ ഗേറ്റ് തുറന്ന് ചിരിച്ചുകൊണ്ട് അച്ഛന്‍ വരുന്നത് കണ്ടു. ഗൌഹത്തിയില്‍ നിന്നുള്ള വരവാണ്.
എല്ലാവരും അച്ഛന്റെ ചുറ്റുംകൂടി, വിശേഷങ്ങള്‍ അറിയാന്‍. “നഗരത്തിലെ ഒരു കരാറുകാരന്‍ പഴയ വിലയ്ക്ക് തന്നെ മുളതരാം എന്ന്പറഞ്ഞിട്ടുണ്ട്. കുറച്ചു കൂടുതല്‍ മുള ഒരുമിച്ച് വാങ്ങണമെന്നേയുള്ളൂ.” അതുകൊണ്ട് ഞങ്ങള്‍ എല്ലാ കൂട നിര്‍മ്മാതാക്കള്‍ക്കുംവേണ്ടി ഒരുമിച്ച് ഓര്‍ഡര്‍ കൊടുത്തു. നാളെ ലോറി അയച്ച് അവ കൊണ്ടുവരാം.”
അവളുടെ കഥ പറയാന്‍ ബുള്ളി വെമ്പി നില്ക്കുകയായിരുന്നു. ആരും ഒന്നും ചോദിക്കുന്നതിനു മുമ്പ് ആരൊടെന്നില്ലാതെ ഉത്സാഹത്തോടെ ബുള്ളി പറഞ്ഞു. “അലോകയും ഞാനും ഇന്ന് കാട്ടില്‍ പോയപ്പോള്‍ ഒരു കടുവയെ കണ്ടു.”
എല്ലാവരും ചിരിച്ചു. “വിഡ്ഢിത്തം പറയാതെ.” ശാന്തി മൂത്ത ചേച്ചിയുടെ ഭാവത്തോടെ പറഞ്ഞു. ഇപ്പോള്‍ ഇവിടെയൊരിടത്തും കടുവയൊന്നുമില്ല.
ബുള്ളി അപ്പൂപ്പനെ നോക്കി. അപ്പൂപ്പന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ കട്ടിക്കണ്ണടയുടെ കീഴെ കണ്ണടച്ചു കാണിക്കുന്ന അപ്പൂപ്പനെ അവള്‍ കണ്ടു. അപ്പൂപ്പനറിയാം. അവള്‍ക്ക് സമാധാനമായി.
ഹ ആസ്സാമിലെ, കൂട നിര്‍മ്മിച്ച് ഉപജീവനം നടത്തുന്ന ഒരു സമുദായത്തിലെ ഒരു കൊച്ചു പെണ്‍കുട്ടിയാണ്, ബുള്ളി. കൂടയുണ്ടാക്കാന്‍ ആവശ്യമുള്ള മുള കൊടുക്കുന്ന കരാറുകാരന്‍ അവയുടെ വില ഒരുപാട് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് ഇവരുടെ ഇടയില്‍ ഒരു നിശ്ചലാവസ്ഥയുണ്ടാക്കി. മുള കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്ന് ബള്ളിക്ക് തോന്നി, വേണ്ടിവന്നാല്‍ പഴങ്കഥയിലെ കടുവയെ നേര്‍ക്കുനേരെ കാണാനും അവള്‍ക്ക് മടിയുണ്ടായിരുന്നില്ല.
ഹ ശാലിനിറേസിന്റെ സാഹസകഥയ്ക്ക് ചിത്രീകരണം നടത്തിയിരിക്കുന്നത് നാന്‍ കുസിയശ്യാമാണ്. ഗോണ്ട് രീതിയിലാണ് അവര്‍ ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്.
ഹ ദസ്തകരി ഹാത്സമിതി നിര്‍മ്മിച്ചിരിക്കുന്ന ഈ പരമ്പരയിലുള്ള നാലു പുസ്തകത്തിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമത്തിലെ കരകൌശല തൊഴിലാളികളുടെ വീട്ടിലെ ചെറിയ കുട്ടികളാണ് പ്രധാന കഥാപാത്രം. അതാത് ഭാഗത്തെ പ്രത്യേകതയുള്ള ചിത്രീകരണമാണ് ഓരോ കഥയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഓരോ ഭാഗത്തേയും സാംസ്കാരിക തനിമ മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

ശാലിനി റേസ്
തര്‍ജമ തനൂജ എസ് ഭട്ടതിരി
വര നാന്‍ കുസിയ ശ്യാം