സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പിന് ഇന്നു മാരാമണില്‍ തുടക്കം.

സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പിന് ഇന്നു മാരാമണില്‍ തുടക്കം.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 മാധ്യമപഠനക്യാമ്പ് ഇന്ന് (25-4-2018) ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരിക്കും. റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മുഖ്യാതിഥി ആയിരിക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഡയറക്ടര്‍ ഡോ. പോള്‍ മണലില്‍, ഭരണസമിതി അംഗങ്ങളായ രാജേഷ് എസ് വള്ളിക്കോട്, ഡോ. അമൃത, ക്യാമ്പ് ഡയറക്ടര്‍ ശ്രീജിത്ത് പെരുന്തച്ചന്‍ എന്നിവര്‍ സംസാരിക്കും. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട
നാല്‍പ്പതു കുട്ടികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുക. പത്രനിര്‍മ്മാണം, വാര്‍ത്താചിത്രനിര്‍മ്മാണം, റേഡിയോ പ്രൊഡക്ഷന്‍, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗികപരിശീലനം കുട്ടികള്‍ക്കു ലഭിക്കും. മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ്ജ് പുളിക്കന്‍, വരുണ്‍ രമേശ്, തേജസ് തോമസ്, ശ്രീകുമാര്‍ മുഖത്തല തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പത്രപ്രവര്‍ത്തകനായ ശ്രീജിത്ത് പെരുന്തച്ചനാണ് ക്യാമ്പ് ഡയറക്ടര്‍. വെള്ളിയാഴ്ച ക്യാമ്പ് സമാപിക്കും.