സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പ് പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

 സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പ് പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 മാധ്യമപഠനക്യാമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ഡോ. അമൃത അദ്ധ്യക്ഷയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗം രാജേഷ് എസ് വള്ളിക്കോട്, ക്യാമ്പ് ഡയറക്ടര്‍ ശ്രീജിത്ത് പെരുന്തച്ചന്‍, എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.

മാധ്യമക്യാമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പതു കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിനെക്കുറിച്ചുള്ള വീഡിയോവാര്‍ത്താചിത്രം കുട്ടികള്‍ നിര്‍മ്മിച്ചു. വാര്‍ത്താചിത്രനിര്‍മ്മാണത്തിന് തേജസ് തോമസ് നേതൃത്വം നല്‍കി. റെനി വിലങ്ങലേത്ത് ക്യാമറയുടെ സാങ്കേതികതയെക്കുറിച്ചും ഹരി ഗീത സദാശിവന്‍ എഡിറ്റിങിനെക്കുറിച്ചും ക്ലാസുകള്‍ നയിച്ചു. പത്രനിര്‍മ്മാണം, വാര്‍ത്താചിത്രനിര്‍മ്മാണം, റേഡിയോ പ്രൊഡക്ഷന്‍, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗികപരിശീലനം കുട്ടികള്‍ക്കു ലഭിക്കും. മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ്ജ് പുളിക്കന്‍, വരുണ്‍ രമേശ്, തേജസ് തോമസ്, ശ്രീകുമാര്‍ മുഖത്തല തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പത്രപ്രവര്‍ത്തകനായ ശ്രീജിത്ത് പെരുന്തച്ചനാണ് ക്യാമ്പ് ഡയറക്ടര്‍.