മാര്‍ ക്രിസോസ്റ്റം മെത്രൊപ്പൊലീത്തയ്ക്ക് 101ാം പിറന്നാളാശംസകള്‍ നേര്‍ന്ന് മാധ്യമക്യാമ്പിലെ കുട്ടികള്‍

സര്‍ഗ്ഗവസന്തം 2018 മാധ്യമക്യാമ്പ് സമാപിച്ചു.

നൂറു വര്‍ഷത്തിനു മുന്‍പ് ഹാപ്പി ബെര്‍ത്തഡേ ആഘോഷിച്ചതാണെന്ന് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്ത. അടുത്ത നൂറു വര്‍ഷത്തേക്കുള്ള ആശംസയാണെന്ന് കുട്ടികള്‍.
നൂറ്റൊന്നാം ജന്മദിനം ആഘോഷിക്കുന്ന മാർ ക്രിസോസ്റ്റം തിരുമേനിക്ക് ആശംസയർപ്പിക്കാൻ എത്തിയതായിരുന്നു കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മാരാമണ്‍ റിട്രീറ്റ് സെന്റെറിൽ സംഘടിപ്പിച്ച ത്രിദിന മാധ്യമപഠന ക്യാമ്പിലെ മുപ്പതോളം കുട്ടികൾ. പായസവും കേക്കും നൽകി കുട്ടികളോടൊപ്പം ചിലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സുഗതകുമാരി കുട്ടികള്‍ക്കായി രചിച്ച ‘മഹാഭാരതം ഗദ്യപുനരാഖ്യാനം അദ്ദേഹത്തിന് സ്നേഹോപഹാരമായി നൽകിയാണ് കുട്ടികള്‍ മടങ്ങിയത് .

മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് പിറന്നാള്‍ ആശംസകളുമായി കുട്ടികള്‍

മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് പിറന്നാള്‍ ആശംസകളുമായി കുട്ടികള്‍

റേഡിയോ പ്രൊഡക്ഷനില്‍ പ്രായോഗികപരിശീലനത്തിന് കൊച്ചി ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാര്‍ മുഖത്തല നേതൃത്വം നല്‍കി.
ക്യാമ്പ് ഡയറക്ടര്‍ ശ്രീജിത്ത് പെരുന്തച്ചന്റെ നേതൃത്വത്തില്‍ മൂന്ന് പത്രങ്ങളും കുട്ടികള്‍ പുറത്തിറക്കി. കുട്ടികള്‍ നിര്‍മ്മിച്ച വാര്‍ത്താചിത്രത്തിന്റെ പ്രദര്‍ശനവും കുട്ടികളുടെ പത്രസമ്മേളനവും ക്യാമ്പിന്റെ ഭാഗമായി നടന്നു.
വൈകിട്ടു നടന്ന സമാപനസമ്മേളനത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്‍മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഭരണസമിതി അംഗം രാജേഷ് എസ് വള്ളിക്കോട് അദ്ധ്യക്ഷനായിരുന്നു. ക്യാമ്പ് ഡയറക്ടര്‍ ശ്രീജിത്ത് പെരുന്തച്ചന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ നവനീത് ക‍ൃഷ്ണന്‍ എസ്, എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഡോ. രാധിക സി നായര്‍ എന്നിവര്‍ സംസാരിച്ചു.