സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല പരിസ്ഥിതിപഠന ക്യാമ്പിന് ഇന്നു പീച്ചി വനഗവേഷണകേന്ദ്രത്തില്‍ തുടക്കം.

സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല പരിസ്ഥിതിപഠന ക്യാമ്പിന് ഇന്നു പീച്ചി വനഗവേഷണകേന്ദ്രത്തില്‍ തുടക്കം.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 പരിസ്ഥിതിപഠനക്യാമ്പ് ഇന്ന് (3-5-2018) വനഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ് പ്രദീപ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് വനഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരിക്കും. വനഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എ വി രഘു, പീച്ചി വൈല്‍ഡ് വാര്‍ഡന്‍ എ ഒ സണ്ണി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു, സബ്എഡിറ്റര്‍ ജെ എന്‍ സെലിന്‍ എന്നിവര്‍ സംസാരിക്കും. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പതു കുട്ടികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുക. വനയാത്ര, പക്ഷിനിരീക്ഷണം, ശലഭോദ്യാനസന്ദര്‍ശനം, വനഗവേഷണകേന്ദ്രം സന്ദര്‍ശനം, മുളശേഖരം സന്ദര്‍ശനം തുടങ്ങിയ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും. വെള്ളിയാഴ്ച ക്യാമ്പ് സമാപിക്കും.