വനയാത്രയുമായി സര്‍ഗ്ഗവസന്തം ക്യാമ്പ് അംഗങ്ങള്‍

കേരള വനഗവേഷണസ്ഥാപനത്തിന്റെയും വനംവന്യജീവിവകുപ്പിന്റെയും സഹകരണത്തോടെ പീച്ചി കെഎഫ് ആര്‍ ഐയില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല പരിസ്ഥിതിപഠനക്യാമ്പിലെ കുട്ടികള്‍ ചിമ്മിനി വന്യജീവിസങ്കേതത്തിലൂടെ യാത്ര നടത്തി. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ വനയാത്ര ഒരു മണിവരെ നീണ്ടു. വിവിധതരം സസ്യങ്ങളെയും വന്യമൃഗങ്ങളെയും പക്ഷികളെയും കുട്ടികള്‍ നേരിട്ടുകണ്ടു മനസ്സിലാക്കി. ചിമ്മിനി വന്യജീവിസങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ വനയാത്രയ്ക്ക് നേത‍ത്വം നല്‍കി. വിവിധ തരം മുളകള്‍ വളര്‍ത്തി സംരക്ഷിക്കുന്ന മുളശേഖരവും കുട്ടികള്‍ സന്ദര്‍ശിച്ചു.
മൂന്ന് ദിവസമായി നടന്നുവരുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.

വനയാത്ര നടത്തുന്ന കുട്ടികള്‍

വനയാത്ര നടത്തുന്ന കുട്ടികള്‍