ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

കേരളം നേരിട്ട പ്രളയക്കെടുതിയില്‍ ആശ്വാസമേകാന്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ദുരിതബാധിതപ്രദേശങ്ങളിലെ പട്ടികജാതിപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പതിനയ്യായിരത്തിലേറെ നോട്ടുബുക്കുകളും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബാലസാഹിത്യപുസ്തകങ്ങളും എത്തിച്ചുനല്‍കാനും ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞു. ഇതുകൂടാതെ ശുചീകരണപ്രവര്‍ത്തനങ്ങളിലും മറ്റു സമാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ പങ്കാളികളായി.

cl

September 2018
M T W T F S S
« Jul   Oct »
 12
3456789
10111213141516
17181920212223
24252627282930