മലയാളഭാഷയെ നമ്മുടെ ശ്വാസമായി കൊണ്ടുനടക്കണം – ടി ഡി രാമകൃഷ്ണന്‍ / അക്ഷരയാത്ര 2019

മലയാളഭാഷയെ നമ്മുടെ ശ്വാസമായി കൊണ്ടുനടക്കണം – ടി ഡി രാമകൃഷ്ണന്‍

മലയാളം നമ്മുടെ ശ്വാസമായി കൊണ്ടുനടക്കണമെന്ന് ടി ഡി രാമകൃഷ്ണന്‍. എന്നാല്‍ മാത്രമേ നമുക്ക് നമ്മെത്തന്നെ പുതുക്കാനാവൂ. അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലെവര്‍ കോണ്‍വെന്റ് ഹൈസ്കൂളിലെ അക്ഷരയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആര്‍ ദാസ് അദ്ധ്യക്ഷനായിരിരുന്നു.
സ്കൂളിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ മേരി ലിന്‍സ് സി എം സിയെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരം, കാവ്യാലാപനമത്സരം എന്നിവയില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കി.
എല്‍എഫ്സിഎച്ച്എസ് പ്രധാന അധ്യാപിക സി. റോസ്‍ലെറ്റ് സി എം സി, മലയാളം അധ്യാപിക സിസ്റ്റര്‍ ഗ്രെയ്സ് മരിയ സി എം സി, പി ടി എ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.


ബാലസാഹിത്യ പുസ്തകങ്ങള്‍ 50ശതമാനം വിലക്കിഴിവോടെ കുട്ടികളിലെത്തിക്കുന്ന പുസ്തകമേള അക്ഷരയാത്രയുടെ ഭാഗമാണ്. സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പുസ്തകമേളയില്‍നിന്നും കുട്ടികള്‍ക്ക് പകുതിവിലയ്ക്ക് പുസ്തകങ്ങള്‍ വാങ്ങാം.