മനസ്സു തുറന്ന് കാഴ്ചകള്‍ കാണണം – കഥാകൃത്ത് യു കെ സുരേഷ്കുമാര്‍ / അക്ഷരയാത്ര 2019

മനസ്സു തുറന്ന് കാഴ്ചകള്‍ കാണണം – കഥാകൃത്ത് യു കെ സുരേഷ്കുമാര്‍.

മതിലകം: മനസ്സു തുറന്ന് കാഴ്ചകള്‍ കാണണമെന്ന് കഥാകൃത്ത് യു കെ സുരേഷ്കുമാര്‍. കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ മതിലകം സെയിന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്ഷരയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്കൂള്‍ മാനേജര്‍ ഫാ. ജോഷി കല്ലറക്കല്‍ അദ്ധ്യക്ഷനായിരുന്നു. അധ്യാപികയായിരുന്ന കെ എം വിക്ടോറിയയെ കവി ഇ ജിനന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വായനമത്സരം, കാവ്യാലപനമത്സരം എന്നിവയില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും പി ടി എ പ്രസിഡന്റ് ഇ സി ജീവാനന്ദന്‍ വിതരണം ചെയ്തു.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ പി ലാലി, ഡെപ്യൂട്ടി എച്ച് എം ജോജി ജോസഫ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങള്‍ 50ശതമാനം വിലക്കിഴിവോടെ കുട്ടികളിലെത്തിക്കുന്ന പുസ്തകമേള അക്ഷരയാത്രയുടെ ഭാഗമാണ്. സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പുസ്തകമേളയില്‍നിന്നും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാം.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് 2014ല്‍ ആരംഭിച്ച അക്ഷരയാത്രാ പദ്ധതിയാണ് ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 9വരെ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്.

കൊടുങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്ഷരയാത്ര കവിയും ബാലസാഹിത്യകാരനുമായ ഇ ജിനന്‍ ജൂലൈ 25ന് ഉദ്ഘാടനം ചെയ്യും.