നല്ല പുസ്തകങ്ങള്‍ നല്ല അധ്യാപകരാണ് – ഡോ. ഷീല വിശ്വനാഥ് / അക്ഷരയാത്ര 2019

നല്ല പുസ്തകങ്ങള്‍ നല്ല അധ്യാപകരാണ് – ഡോ. ഷീല വിശ്വനാഥ്

ചിറ്റിലപ്പിള്ളി: നല്ല പുസ്തകങ്ങള്‍ നല്ല അധ്യാപകരാണെന്ന് സാഹിത്യകാരി ഡോ. ഷീല വിശ്വനാഥ്. പ്രാദേശികഭാഷാഭേദങ്ങളെക്കൂടി ഉള്‍പ്പെടുന്നതാണ് യഥാര്‍ത്ഥ മലയാളം. അതിനെ ഉള്‍ക്കൊള്ളാന്‍ മികച്ച സാഹിത്യത്തിനാവും. അവര്‍ പറഞ്ഞു.

 
കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ചിറ്റിലപ്പിള്ളി ഐ ഇ എസ് പബ്ലിക് സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അവര്‍. ഐ ഇ എസ് വൈസ് പ്രസിഡന്റ് നബീല്‍ ടി കെ അദ്ധ്യക്ഷനായിരുന്നു.

അധ്യാപികയായ ബീന കെ എസ് നെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. 

സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലത പ്രകാശ്, അക്കാദമിക് ഹെഡ് ലത ജി മേനോന്‍, ഹൈസ്കൂള്‍ പ്രധാന അധ്യാപിക രാജി ഒ എ, വൈസ് പ്രിന്‍സിപ്പള്‍മാരായ ബീന എസ് ​എന്‍, ഷീല വര്‍ഗ്ഗീസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ കം ഡോക്യുമെന്റേഷന്‍ ഓഫീസര്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്കൂളില്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മുസിരിസ് പൈതൃകപദ്ധയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ജീവചരിത്രപുസ്തകങ്ങളും മേളയിലുണ്ട്.