മറ്റുള്ളവരുടെ ദുഃഖവും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍ : സി ആര്‍ ദാസ് / അക്ഷരയാത്ര 2019

മറ്റുള്ളവരുടെ ദുഃഖവും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍ : സി ആര്‍ ദാസ്

ത‌ൃശ്ശൂര്‍: മറ്റുള്ളവരുടെ ദുഃഖവും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് കുട്ടികളെന്ന് സാഹിത്യകാരന്‍ സി ആര്‍ ദാസ്.
കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍ വേണുഗോപാലന്‍ അദ്ധ്യക്ഷനായിരുന്നു.

അധ്യാപികയായ കുമാരിലത കെ കെയെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

പ്രധാന അധ്യാപകന്‍ കെ രാജേഷ് വര്‍മ്മ, അധ്യാപകരായ സജീവ് എം ജി, ആനന്ദന്‍ എ, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ കം ഡോക്യുമെന്റേഷന്‍ ഓഫീസര്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.