ബാലസാഹിത്യ പുസ്തകമേളയുമായി അക്ഷരയാത്ര 2019 പാലക്കാട് ജില്ലയില്‍

ബാലസാഹിത്യ പുസ്തകമേളയുമായി അക്ഷരയാത്ര 2019 പാലക്കാട് ജില്ലയില്‍

Aksharayatra 2019

പാലക്കാട് ജില്ലയിലെ അക്ഷരയാത്രയ്ക്ക് ചൊവ്വാഴ്ച തുടക്കം.  മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ച വായനപ്രോത്സാഹനപദ്ധതിയാണ് അക്ഷരയാത്ര.  മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, സാംസ്കാരികസമ്മേളനം, വിപുലമായ ബാലസാഹിത്യ പുസ്തകമേള തുടങ്ങിയവയാണ് അക്ഷരയാത്ര 2019ല്‍ ഉള്‍പ്പെടുന്നത്. 

പാലക്കാട് ഗവ. മൊയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്ഷരയാത്ര 2019 ഒക്ടോബര്‍ 22 രാവിലെ 9.30ന് പ്രശസ്ത സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. ഭരണസമിതി അംഗം ടി കെ നാരായണദാസ് അദ്ധ്യക്ഷനായിരിക്കും.
അധ്യാപികയായ സി ഓമനയെ ചടങ്ങില്‍ ആദരിക്കും. സാഹിത്യമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടക്കും.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ അനില്‍ പി, പിടിഎ പ്രസിഡന്റ് ജിസ ജോമോന്‍, എസ് എം സി ചെയര്‍പേഴ്സന്‍ നസീമ ജാഫര്‍, മദര്‍ പിടിഎ പ്രസിഡന്റ് സുമതി സുരേഷ്, പ്രധാന അധ്യാപകരായ ശിവദാസന്‍ കെ, ശിവദാസന്‍ യു, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിക്കും.
ഒക്ടോബര്‍ 22, 23 തീയതികളിലാണ് അക്ഷരയാത്ര നടക്കുക. വിപുലമായ ബാലസാഹിത്യ പുസ്തകമേളയും അക്ഷരയാത്രയുടെ ഭാഗമാണ്.

മൊയന്‍ മോഡല്‍ സ്കൂളിലെയും സമീപസ്കൂളുകളിലെയും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് 230 ബാലസാഹിത്യ പുസ്തകങ്ങള്‍  രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ ലഭ്യമായിരിക്കും. ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുക.