ആലത്തൂരിലെ അക്ഷരയാത്ര ഡോ. ജയശീലന്‍ ഉദ്ഘാടനം ചെയ്തു | അക്ഷരയാത്ര 2019

ആലത്തൂരിലെ അക്ഷരയാത്ര ഡോ. ജയശീലന്‍ ഉദ്ഘാടനം ചെയ്തു.

ആലത്തൂര്‍: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്ന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ച വായനപ്രോത്സാഹനപദ്ധതിയായ അക്ഷരയാത്രയുടെ ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം സാഹിത്യകാരന്‍  ഡോ. ജയശീലന്‍ നിര്‍വഹിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ബി എസ് എസ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് സി ബാലചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. അധ്യാപകനായ കെ ബാലസുബ്രമണ്യത്തെ ചടങ്ങില്‍ ആദരിച്ചു. സാഹിത്യമത്സരവിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിജയന്‍ വി ആനന്ദ്,  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.

മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, സാംസ്കാരികസമ്മേളനം, വിപുലമായ ബാലസാഹിത്യ പുസ്തകമേള തുടങ്ങിയവയാണ് അക്ഷരയാത്ര 2019ല്‍ ഉള്‍പ്പെടുന്നത്. ബാലസാഹിത്യ പുസ്തകമേള ഇന്നും തുടരും. ബി എസ് എസ് സ്കൂളിലെയും സമീപസ്കൂളുകളിലെയും കുട്ടികള്‍ക്ക് 230 ബാലസാഹിത്യ പുസ്തകങ്ങള്‍  ഇന്നു (25-10-2019) വൈകിട്ട് 4 മണിവരെ പകുതി വിലയ്ക്ക് മേളയില്‍നിന്നും ലഭ്യമായിരിക്കും. ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുക.