മാതൃഭാഷയില്‍ സ്വപ്നം കാണുന്ന നാം മാതൃഭാഷയെ കൈവിടാതിരിക്കുക. – സാഹിത്യകാരന്‍ ഈയ്യങ്കോട് ശ്രീധരന്‍.

മാതൃഭാഷയില്‍ സ്വപ്നം കാണുന്ന നാം മാതൃഭാഷയെ കൈവിടാതിരിക്കുക. – സാഹിത്യകാരന്‍ ഈയ്യങ്കോട് ശ്രീധരന്‍.

നെന്മാറ: മാതൃഭാഷയില്‍ സ്വപ്നം കാണുന്ന നാം മാതൃഭാഷയെ കൈവിടാതെ സൂക്ഷിക്കണമെന്ന് സാഹിത്യകാരന്‍ ഈയ്യങ്കോട് ശ്രീധരന്‍. കുട്ടികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ നെന്മാറ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയിലുള്ള പുസ്തകങ്ങള്‍ ഏറെ വായിക്കപ്പെടണം. കുട്ടികളിൽ വായന വളർത്തുന്നതിലും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ട് നൽകുന്ന സംഭാവനകൾ സ്വാഗതാർഹമാണ്. അദ്ദേഹം പറഞ്ഞു. അധ്യാപികയായിരുന്ന സരസ്വതി അമ്മാൾ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. സാഹിത്യമത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രധാന അധ്യാപിക ലേഖ വി അധ്യക്ഷയായിരുന്നു. സ്ക്കൂൾ പ്രിൻസിപ്പൽ ഉഷാകുമാരി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി മണികുട്ടന്റെ വി.എസ് എന്നിവർ സംസാരിച്ചു.
ആതിഥേയ സ്കൂളിലെയും സമീപസ്കൂളുകളിലെയും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് 230 ബാലസാഹിത്യ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും അക്ഷരയാത്രയിലുണ്ട്. സ്കൂളിലെ അക്ഷരയാത്ര ഇന്നും തുടരും.