ഷൊര്‍ണ്ണൂരിലെ അക്ഷരയാത്ര കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

ഷൊര്‍ണ്ണൂരിലെ അക്ഷരയാത്ര കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
 
ഷൊര്‍ണ്ണൂര്‍: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്ഷരയാത്ര 2019 ഷൊര്‍ ണ്ണൂരിലെത്തി. ഷൊര്‍ണ്ണൂര്‍ സെയിന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്ഷരയാത്ര തിങ്കളാഴ്ച  രാവിലെ 10ന് കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സി. ലിസാ ജേക്കബ് അദ്ധ്യക്ഷയായിരുന്നു. അധ്യാപികയായിരുന്ന സി. റൊസേറിനെ ചടങ്ങില്‍ ആദരിച്ചു. സാഹിത്യമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
 
പ്രിന്‍സിപ്പാള്‍ എലിസബത്ത് എബ്രഹാം, പി ടി എ പ്രസിഡന്റ് കെ കൃഷ്ണപ്രകാശ്, എം പി ടി എ പ്രസിഡന്റ് ബിന്ദു എ എസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു.
 
കുട്ടികളില്‍ വായനശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് അക്ഷരയാത്ര. സാംസ്കാരികസമ്മേളനം, അധ്യാപകരെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, വിപുലമായ ബാലസാഹിത്യ പുസ്തകപ്രദര്‍ശനം തുടങ്ങിയവയാണ് അക്ഷരയാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 
 
സെയിന്റ് തെരാസസ് സ്കൂളിലെയും സമീപസ്കൂളുകളിലെയും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക്  230 ബാലസാഹിത്യ പുസ്തകങ്ങള്‍  നവംബര്‍ 4, 5 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ ലഭ്യമായിരിക്കും. ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്.