മലയാള ബാലസാഹിത്യ ചരിത്രരചനയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

മലയാള ബാലസാഹിത്യ ചരിത്രരചനയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ ബാലസാഹിത്യ ചരിത്രത്തെക്കുറിച്ച് സമഗ്രമായ ഒരു പുസ്തകം പുറത്തിറക്കാന്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നു. മലയാളബാലസാഹിത്യത്തിന്റെ ഉത്ഭവവും പരിണാമവും വിശദമായി പ്രതിപാദിക്കുന്ന ഒരു വിജ്ഞാനകോശമായി ഇത് മാറണം എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ആഗ്രഹിക്കുന്നു. പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവയില്‍ വന്നിട്ടുള്ള രചനകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും വിശദപഠനത്തിന് സഹായകരമായ രീതിയിലാവും പുസ്തകം.  സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരില്‍നിന്ന് ഈ സംരംഭത്തിനായി സഹായസഹകരണങ്ങള്‍ ക്ഷണിക്കുന്നു. മലയാളബാലസാഹിത്യചരിത്രത്തിന്റെ ഏതേതു മേഖലകളെക്കുറിച്ച് പുസ്തകത്തില്‍ പ്രതിപാദിക്കണം എന്നും അതിനെ ഏതെല്ലാം എഴുത്തുകാരെയും വിഷയവിദഗ്ധരെയും ഉള്‍പ്പെടുത്താം എന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും വേണ്ടത്. ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും എഴുത്തുകാരെയും മറ്റ് വിഷയവിദഗ്ധരെയും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും 2019 നവംബര്‍ 20 നു മുന്‍പായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അറിയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിലാസം : ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം 34.