ശ്രീകൃഷ്ണപുരം എച്ച് എസ് എസിലെ അക്ഷരയാത്ര ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ശ്രീകൃഷ്ണപുരം: കുട്ടികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അക്ഷരയാത്ര ശ്രീകൃഷ്ണപുരത്തെത്തി. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയ അക്ഷരയാത്രയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ടി കെ നാരായണദാസ് അദ്ധ്യക്ഷനായിരുന്നു. അധ്യാപികയായിരുന്ന പി എസ് സുഭദ്രയെ ചടങ്ങില്‍ ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം എസ് എന്‍ സു

ധാകരന്‍, പി ടി എ പ്രസിഡന്റ് എം ചാമി, മാനേജര്‍ കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, പ്രധാന അധ്യാപകന്‍ കെ ആര്‍ ശശി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥന്‍ മണിക്കുട്ടന്‍ വി എസ് എന്നിവര്‍ സംസാരിച്ചു. 

ആതിഥേയ സ്കൂളിലെയും സമീപസ്കൂളുകളിലെയും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് 230 ബാലസാഹിത്യ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും അക്ഷരയാത്രയിലുണ്ട്. സ്കൂളിലെ അക്ഷരയാത്ര തിങ്കളാഴ്ചയും തുടരും. പാലക്കാട് ജില്ലയിലെ പത്തു സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര 2019 എന്ന പദ്ധതി നടപ്പിലാക്കുന്നത്.