ചിറ്റൂരിലെ അക്ഷരയാത്ര ഉദ്ഘാടനം ചെയ്തു.

ചിറ്റൂരിലെ അക്ഷരയാത്ര ഉദ്ഘാടനം ചെയ്തു.

ചിറ്റൂര്‍: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചിറ്റൂർ വിക്ടോറിയ ഗേൾസ്ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്ഷരയാത്ര പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ അജയൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക റെജീന പി. അധ്യക്ഷയായി. സ്കൂളിലെ അധ്യാപകനായിരുന്ന വി.കെ. ഭാസ്ക്കരനെ ആദരിച്ചു. ചടങ്ങില്‍ ആദരിച്ചു. സാഹിത്യമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

പി ടി എ വൈ .പ്രസിഡന്റ് അജിത് കുമാർ, എം.പി.ടി.എ പ്രസിഡന്റ് പ്രിയ യു.,എസ് എം.സി ചെയർമാൻ റോബിൻ ബാബു, എൽ പി എച്ച് എം ശൈലജ ടീച്ചർ , അധ്യാപകനായ ഗോവിന്ദൻ കുട്ടി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി എന്നിവര്‍ സംസാരിച്ചു

കുട്ടികളില്‍ വായനശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പദ്ധതിയാണ് അക്ഷരയാത്ര. സാംസ്കാരികസമ്മേളനം, അധ്യാപകരെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, വിപുലമായ ബാലസാഹിത്യ പുസ്തകപ്രദര്‍ശനം തുടങ്ങിയവയാണ് അക്ഷരയാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.