തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫെബ്രുവരി 14 – 17 ദിവസങ്ങളില്‍ നടക്കും. ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫെബ്രുവരി 14 – 17 ദിവസങ്ങളില്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍കള്‍ക്കായി സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷ 2021 ഫെബ്രുവരി 14,17 ദിവസങ്ങളില്‍ നടക്കും. 8 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികള്‍ക്കായുള്ള സീനിയര്‍ വിഭാഗം പരീക്ഷ 14നും, 5 മുതല്‍ 7 വരെ ക്ലാസിലെ കുട്ടികള്‍ക്കായുള്ള ജൂനിയര്‍ വിഭാഗം പരീക്ഷ 17നും നടക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാകുട്ടികളെയും ജില്ലാതല പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതാണ്. ഓണ്‍ലൈനായാണ് പരീക്ഷ. വിശദാംശങ്ങള്‍ എസ്എംഎസ് മുഖേന കുട്ടികളിലേക്ക് എത്തിക്കുന്നതാണ്. ജില്ലാതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംസ്ഥാനതല മത്സരം പിന്നീട് നടക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ സമകാലികവും പൊതുവിജ്ഞാനവും, ചരിത്രം, ബാലസാഹിത്യം ഉൾപ്പടെയുള്ള സാഹിത്യം, തളിര് മാസിക തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ. ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലായി 2500 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക.

പരീക്ഷയ്ക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.

https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ടത്. 200രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അപേക്ഷിക്കാനുള്ള തീയതി 2021 ഫെബ്രുവരി 5വരെ നീട്ടിയിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വ്യവസ്ഥകളും നിബന്ധനകളും അറിയുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ http://ksicl.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ ഫെബ്രുവരി 5ന് അവസാനിക്കും.

People Comments (3)

  • Aavani prasanth February 10, 2021 at 12:42 pm

    Thaliru scholarship previous year question papers kittumo???

  • Neha P February 14, 2021 at 10:36 am

    How to write the exam ?

  • ksicl new February 15, 2021 at 12:55 pm

    രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ.

Leave Comment