തളിര് സ്കോളർഷിപ്പ് പരീക്ഷ – സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് സ്കോളർഷിപ്പ് പരീക്ഷയിലെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു.

സീനിയർ വിഭാഗത്തിൽ എറണാകുളം തൃക്കാക്കര ജി വി എച്ച് എസ് എസിലെ അനുഗ്രഹ് വി കെയും ജൂനിയർ വിഭാഗത്തിൽ പാലക്കാട് മാന്നനൂർ എ യു പി സ്കൂളിലെ നിനവ് ഡി ആറും ഒന്നാം റാങ്ക് കരസ്ഥമാക്കി.

സീനിയർ വിഭാഗത്തിൽ രണ്ടാം റാങ്ക് കൊല്ലം ചിതറ ജി ജി എച്ച് എസ് എസിലെ ദുർഗ്ഗ അനിൽ പിക്കാണ്. മൂന്നാം റാങ്ക് മലപ്പുറം കാലിക്കറ്റ് സർവ്വകലാശാല ജി എം എച്ച് എസ് എസിലെ ശ്രീനന്ദ് സുധീഷ് കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ കണ്ണൂർ പാനൂർ യു പി എസിലെ ദേവ്കിഷൻ സി രണ്ടാം റാങ്കും കാസർഗോഡ് ചെമ്മനാട് ജി യു പി എസിലെ അർജ്ജുൻ
എ കെ മൂന്നാം റാങ്കും നേടി.

പതിനായിരം രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് ഒന്നാം സ്ഥാനത്തിന് അർഹരായവർക്കു ലഭിക്കുന്ന സ്കോളർഷിപ്പ്. യഥാക്രമം 5000 രൂപ, 3000 രൂപയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സ്കോളർഷിപ്പ്. ജില്ലാതല വിജയികൾ ഉൾപ്പടെ  2500ഓളം കുട്ടികൾക്ക് തളിര് സ്കോളർഷിപ്പ് ലഭ്യമായിട്ടുണ്ട്.