ശിശുദിനത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ശിശുദിനത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തുന്നു. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളെജിൽ 2021 നവംബർ 14 ഞായറാഴ്ചയാണ് മത്സരം. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ(8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിന് ക്യാഷ്‌പ്രൈസും സർട്ടിഫിക്കറ്റും പുസ്തകങ്ങളുമാണ് സമ്മാനം. 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. 11 മണിമുതൽ 1 മണിവരെയാണ് മത്സരസമയം.