ബാലസാഹിത്യകാരശില്പശാലയിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ബാലസാഹിത്യകാരശില്പശാല സംഘടിപ്പിക്കുന്നു. 2021 ഡിസംബർ 27, 28 തീയതികളിൽ കണ്ണൂരിലാണ് ശില്പശാല. ബാലസാഹിത്യ മേഖലയിൽ എഴുതാൻ താത്പര്യമുള്ളവർക്ക് ശില്പശാലയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം  https://forms.gle/uejEYod7EHAF2T2g7 എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുക.  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യശില്പശാലകളിൽ ഈ വർഷം പങ്കെടുത്തിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതി ഡിസംബര്‍ 20. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കുന്നതായിരിക്കും. . 

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://forms.gle/uejEYod7EHAF2T2g7